ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും; ചെയ്തവരുണ്ടെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും; ചെയ്തവരുണ്ടെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
dot image

ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് AI സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്‌സിറ്റിയുടെ സിഇഒ അരവിന്ദ് ശ്രീനിവാസ്. കോമറ്റ് എന്ന് അവകാശപ്പെടുന്ന ഒരു ആപ്പും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യരുത്. നിലവില്‍ ആപ്പ് സ്റ്റോറില്‍ കാണുന്ന കോമറ്റ് ആപ്പ് വ്യാജമാണെന്നും പെര്‍പ്ലക്‌സിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്നും അരവിന്ദ് ശ്രീനിവാസ് പറയുന്നു.

AI പവര്‍ഡ് ബ്രൗസറായ കോമറ്റിന്റെ ഔദ്യോഗിക ഐഒഎസ് പതിപ്പ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. നിലവില്‍ ഐഒഎസ് ആപ്പ് സ്റ്റോറിലുളള കോമറ്റ് ആപ്പ് വ്യാജവും സ്പാമും ആണ്. ഇതുപോലുള്ള വ്യാജ ആപ്പുകള്‍ ഡാറ്റാ മോഷണം, സുരക്ഷാ ലംഘനങ്ങള്‍, മാല്‍വെയറുകള്‍ ഉള്‍പ്പെടെ ഗുരുതരമായ അപകട സാധ്യത സൃഷ്ടിച്ചേക്കാം. സംശയാസ്പദമായ ആപ്പുകള്‍ ഇതിനോടകം ആരെങ്കിലും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇല്ലാതാക്കണമെന്നും ഡിവൈസില്‍ അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അരവിന്ദ് ശ്രീനിവാസ് പറയുന്നു.

കോമറ്റ് ഐഒഎസ് തയ്യാറാകുമ്പോള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വിവരങ്ങള്‍ നല്‍കുമെന്ന് എക്‌സ് പോസ്റ്റിലൂടെ ശ്രീനിവാസ് പറയുകയുണ്ടായി. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഈ വ്യാജആപ്പ് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം പെര്‍പ്ലെക്‌സിറ്റിയുടെ ഔദ്യോഗിക കോമറ്റ് ബ്രൗസര്‍ ആന്‍ഡ്രോയിഡില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് തുടരുകയാണ്. തിരയല്‍ നിര്‍ദ്ദേശങ്ങള്‍, എഐ അധിഷ്ഠിത ഉത്തരങ്ങള്‍, സുതാര്യമായ സോഴ്‌സിങ് എന്നിവ ആപ്പ് വാഗ്ധാനം ചെയ്യുന്നുണ്ട്.

Content Highlights :Perplexity CEO Arvind Srinivas warns iPhone users





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image