
നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഇപ്പോള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ് (എഐ). ബിസിനസ് തന്ത്രങ്ങള്‍ മുതല്‍ വിനോദം വരെ ഇപ്പോള്‍ എഐയുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. ഫ്രിഡ്ജില്‍ ഇരിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് പാചക കുറിപ്പുകള്‍ നിര്‍ദേശിച്ചു തരിക. റെസ്‌റ്റോറന്റ് ശൈലിയിലുള്ള വിഭവങ്ങള്‍ ഒരുക്കുക തുടങ്ങി എല്ലാ കാര്യത്തിലും എഐയുടെ സാന്നിധ്യം മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത രീതിയിലായിരിക്കുകയാണ്.
എന്നാല്‍ യൂറോപ്പ് എഐയുടെ കാര്യത്തില്‍ ഒരുപടി കൂടി മുന്നിലെത്തിയിരിക്കുകയാണ്. ഡച്ച് മള്‍ട്ടിനാഷണല്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ജസ്റ്റ് ഈറ്റ് ടേക്ക്അവേ.കോം, സ്വിസ് റോബോട്ടിക്‌സ് കമ്പനിയായ RIVR-മായി സഹകരിച്ച് AI- പവര്‍ഡ് റോബോ-ഡെലിവറി ഡോഗ്‌സ്-ഫോര്‍-ലെഗ്ഗിംഗ് മെഷീനുകള്‍ അവതരിപ്പിച്ചുിരിക്കുകയാണ്. പ്രാദേശിക റസ്റ്റോറന്റായ സെക്കിസ് വേള്‍ഡില്‍ നിന്ന് ഫാസ്റ്റ് ഫുഡ് വിതരണം ചെയ്യുന്നത് ഇപ്പോള്‍ ഈ എഐ നായ്കളാണ്.
യൂറോ ന്യൂസിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഈ റോബോട്ടിക് നായ്ക്കളില്‍ ഫിസിക്കല്‍ AI ആണ് സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ എളുപ്പത്തില്‍ പടികള്‍ കയറുക, മാലിന്യക്കൂമ്പാരങ്ങള്‍ പോലുള്ള തടസ്സങ്ങളിലൂടെ സഞ്ചരിക്കുക, വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍ എന്നിവയ്ക്ക് ഇടയിലൂടെ സുരക്ഷിതമായി സഞ്ചരിക്കുക, മണിക്കൂറില്‍ 15 കിലോമീറ്റര്‍ വരെ വേഗതയില്‍ നടക്കുക, ചൂട്, മഴ, മഞ്ഞ്, കാറ്റ് എന്നിവയുള്‍പ്പെടെയുള്ള കാലാവസ്ഥയെ പ്രതിരോധിക്കുക തുടങ്ങിയ കാര്യങ്ങലൊക്കെ ഈ എഐ നായകള്‍ക്ക് ചെയ്യാന്‍ സാധിക്കും.
റോബോട്ടുകളെ ദൂരയാണെങ്കിലും നിയന്ത്രിക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ തിരക്കേറിയ നഗര പരിസ്ഥിതികളില്‍ ഇതിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ സാധിക്കുന്നു. സമീപഭാവിയില്‍ പലചരക്ക് സാധനങ്ങള്‍, പാഴ്‌സലുകള്‍, പാക്കേജുകള്‍, പുതിയ ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിനായി ഇവയുടെ ഉപയോഗം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ മറ്റ് യൂറോപ്യന്‍ നഗരങ്ങളിലുടനീളമുള്ള റീട്ടെയില്‍, കണ്‍വീനിയന്‍സ് സ്റ്റോറുകളില്‍ ഇത്തരം കൂടുതല്‍ റോബോട്ടുകളെ വിന്യസിക്കുമെന്നും കമ്പനി അറിയിച്ചു.
Content Highlights: AI-Powered Robo Dogs Begin Food Delivery Trials In Zurich