ഹമ്മേ! ഒടുവിൽ ചാറ്റ്ജിപിടി 'നോ' പറഞ്ഞു! പിന്നാലെ ഇങ്ങനൊരു മുന്നറിയിപ്പും

തെറ്റായ ഉത്തരങ്ങൾ നൽകാൻ തുനിയാതെ, അതേസമയം ടൈപ്പിംഗ് മോഡ് കാണിക്കാതെ ഒറ്റയടിക്ക് ഒരു നോ പറഞ്ഞാണ് ചാറ്റ്ജിപിടി യൂസറിനെ ഞെട്ടിച്ചത്

dot image

അങ്ങനെ ലോകത്തുള്ള എല്ലാ കാര്യങ്ങൾക്കുമുള്ള ഉത്തരം വിരൽത്തുമ്പിൽ എത്തിച്ചിരുന്ന ചാറ്റ്ജിപിടി മുട്ടുമടക്കി… നോ പറഞ്ഞിരിക്കുന്നു. ഈയിടെയാണ് ചാറ്റ്ജിപിടിയോടുള്ള ചോദ്യങ്ങൾക്ക് നോ ലഭിച്ച് തുടങ്ങിയത്. ലോകത്തിലുള്ള സാധാരണക്കാരെ മാത്രമല്ല ടെസ്ല, എക്‌സ്എഐ, ന്യൂറാലിങ്ക്,സ്‌പേസ് എക്‌സിന്റെ മുതലാളി ഇലോൺ മസ്‌കിനെയും ഇക്കാര്യം ഒന്നു ഞെട്ടിച്ചിരിക്കുകയാണ്. ഓപ്പൺ എഐയിലെ ജിപിടി - 5 മോഡലിനെ അടിസ്ഥാനമാക്കിയുള്ള പുത്തൻ ചാറ്റ്ജിപിടി വേർഷനാണ് പഴയമോഡലുകളെ പോലെ നിമിഷങ്ങൾക്കുള്ളിൽ മറുപടി പറയാൻ ശ്രമിക്കാതെ ഒറ്റയടിക്ക് നോ പറഞ്ഞ് ഒഴിഞ്ഞത്.

തെറ്റായ ഉത്തരങ്ങൾ നൽകാൻ തുനിയാതെ, അതേസമയം ടൈപ്പിംഗ് മോഡ് കാണിക്കാതെ ഒറ്റയടിക്ക് ഒരു നോ പറഞ്ഞാണ് ചാറ്റ്ജിപിടി യൂസറിനെ ഞെട്ടിച്ചത്. ഇപ്പോൾ ടെക് ലോകത്തെ സംസാരം ചാറ്റ്ജിപിടി നോ പറയാൻ പഠിച്ചു എന്നതാണ്. 34 സെക്കന്റോളം ചിന്തിച്ചതിന് ശേഷം എനിക്കറിയില്ല എന്ന് എഐ മറുപടി നൽകുമ്പോൾ അത് കൃത്യമായ ഉത്തരം നൽകാൻ ശ്രമിക്കുന്നതിനൊപ്പം വിശ്വാസ്യത കൂട്ടുന്ന കാര്യമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ചാറ്റ്ജിപിടി യൂസറായ ഒരു വ്യക്തി പങ്കുവച്ച സ്‌ക്രീൻഷോട്ടിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നത്. എനിക്കറിയില്ല, എനിക്കത് വ്യക്തമായി കണ്ടെത്താൻ കഴിയുന്നില്ല എന്നാണ് എഐയുടെ മറുപടി. കൂടുതൽ സുതാര്യമായി തീർന്നു മറുപടികൾ മറ്റ് വേർഷനുമായി താരതമ്യം ചെയ്യുമ്പോഴെന്നും വിലയിരുത്തപ്പെടുന്നു. സ്‌ക്രീൻ ഷോട്ട് പങ്കുവച്ചത് ഉപഭോക്താവായ കോൾ ട്രിഗാസ്‌കസാണ്. ഇതിനാണ് ഇലോൺ മസ്‌ക് പ്രതികരിച്ചത്. എഐ ഉത്തരമറിയില്ലെന്ന് അംഗീകരിച്ചത് മതിപ്പുളവാക്കുന്നതാണെന്നാണ് മസ്‌കിന്റെ പ്രതികരണം. ഉപഭോക്താവിന് തെറ്റുത്തരം നൽകാതെ തന്റെ തെറ്റ് മനസിലാക്കി പ്രവർത്തിക്കാൻ കഴിയുന്നത് നല്ലതാണെന്നാണ് മസ്‌കിന്റെ അഭിപ്രായം. തെറ്റായ ഉത്തരം നൽകുന്നത് പത്തുശതമാനമായി കുറയ്ക്കാൻ ജിപിടി - 5 വേർഷന് കഴിഞ്ഞു എന്നത് എടുത്ത് പറയേണ്ടതാണ്.

ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും ചാറ്റ്ജിപിടിയെ വിവരങ്ങൾ നേടാനുള്ള പ്രഥമ ഉറവിടമായി ആരും കണക്കാക്കരുതെന്നാണ് ചാറ്റ്ജിപിടിയുടെ ഓപ്പൺ എഐ മേധാവി നിക്ക് ടേർലേ മുന്നറിയിപ്പ് നൽകുന്നത്. ഒരു സെക്കൻഡ് ഒപ്പീനിയനായുള്ള ഉറവിടമായി മാത്രം കണകാക്കാനാണ് അദ്ദേഹം പറയുന്നത്.

Content Highlights: ChatGPT says I don't Know to User

dot image
To advertise here,contact us
dot image