
തിരക്കുപിടിച്ച ഓട്ടമാണ്, ആര്‍ക്കും ഒന്നിനുവേണ്ടുയും കാത്തിരിക്കാന്‍ സമയമില്ല. അപ്പോള്‍ പിന്നെ അത്യാവശ്യകാര്യങ്ങള്‍ക്കായി നീണ്ടവരിയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന കാര്യം ആലോചിച്ചുനോക്കൂ. ഭാഗ്യവശാല്‍ ഈ ക്യൂ ഒഴിവാക്കുന്നതിനായി നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ നിങ്ങള്‍ മൊബൈലിലൂടെ തന്നെ ലഭ്യമാക്കുന്നതിനായി നിരവധി ആപ്പുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. അത് ഏതെന്ന് നോക്കാം.
UMANG
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകും. പിഎഫ് ക്ലെയ്മുകള്‍ ഫയല്‍ ചെയ്യുന്നത് മുതല്‍ 1500ല്‍ അധികം സര്‍ക്കാര്‍ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും.
AIS
ഇത് നികുതി അടയ്ക്കുന്നവര്‍ക്കുള്ള ആപ്പാണ്. നികുതിയദായകരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമായിരിക്കും. നികുതിദായകന് ഫീഡ്ബാക്ക് നല്‍കുകയുമാകാം.
ഡിജിലോക്കര്‍
ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഒരു ആപ്പിക്ലേഷനാണ് ഇത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവരുടെ പ്രധാനപ്പെട്ട രേഖകള്‍ സുരക്ഷിതമായി ഇവിടെ സംഭരിക്കാനും അതിലേക്ക് ആക്‌സസ് നേടാനും സാധിക്കും. ആധാര്‍, പാന്‍,ഡ്രൈവിങ് ലൈസന്‍സ് പോലുള്ള രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാം, ഇ-പതിപ്പുകളിലേക്ക് ആക്‌സസ് നേടാം.
ഡിജിയാത്ര
വിമാനത്താവളത്തില്‍ വേഗത്തില്‍ ചെക്ക്ഇന്‍ ചെയ്യാന്‍ ഡിജിയാത്ര സഹായിക്കും. നിലവില്‍ പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളിലെല്ലാം ഈ സൗകര്യം ലഭ്യമാണ്.
പോസ്റ്റ് ഇന്‍ഫോ
സ്പീഡ്‌പോസ്റ്റുകള്‍ ട്രാക്ക് ചെയ്യാം, തപാല്‍ നിരക്ക് പരിശോധിക്കാം, അടുത്തുള്ള പോസ്റ്റ് ഓഫീസുകള്‍ കണ്ടെത്താം.
ഭീംയുപിഐ
വേഗത്തില്‍ സുരക്ഷിതമായി പണം കൈമാറാം. പണരഹിത ഇടപാടുകള്‍ ലളിതമായി നടത്താം
എംപരിവാഹന്‍
നിങ്ങളുടെ ആര്‍സിബുക്കിന്റെ ഡിജിറ്റല്‍ പതിപ്പുകള്‍ ആക്‌സസ് ചെയ്യാം. ചലാനുകള്‍ പരിശോധിക്കാം, വാഹനത്തിന്റെ ഉടമസ്ഥാവകാശം കണ്ടെത്താം.
ജന്‍ഒഷധി സുഗം
അടുത്തുള്ള ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഖണ്ടെത്താനാകും.
Content Highlights: Free Government Apps That Will Save You Hours In Queues