
വന്ന് വന്ന് എ ഐ ജോലി കളയുമോ എന്ന ആശങ്കയിലാണ് പല ആളുകളും അതിനിടയിലാണ് യുകെ പൊലീസ് കുറ്റകൃത്യം നിയന്ത്രിക്കാന്‍ എഐയുടെ സഹായം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംഗതി അല്‍പ്പം കൗതുകമുളളതാണ്, എന്നാല്‍ അതില്‍ കാര്യവും ഉണ്ട്. എന്താണെന്നല്ലേ..
കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് അത് കണ്ടെത്തുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു എഐ പവേര്‍ഡ്, റിയല്‍ടൈം ഇന്ററാക്ടീവ് മാപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് യുകെ. 2030 ആകുമ്പോഴേക്കും ഈ സംവിധാനം യുകെയില്‍ നിലവില്‍ വരും എന്നാണ് പറയുന്നത്.
ജനപ്രിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ മെനോറിറ്റി റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന മൂന്ന് ' പ്രീകോഗുകളെ' ഉപയോഗിച്ച് ട്രോം ക്രൂസ് പൊലീസുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് തടയുന്നുണ്ട്. അതുപോലെ തന്നെ ഈ കണ്ടുപിടുത്തവും നിങ്ങള്‍ക്ക് തോന്നിയേക്കാം.
കുറ്റകൃത്യങ്ങള്‍ എവിടെയാണ് സംഭവിക്കാന്‍ സാധ്യതയെന്ന് കണ്ടെത്തുകയും ട്രാക്ക് ചെയ്യാനും പ്രവചിക്കാനും പുതിയ എഐ സംവിധാനം സഹായിക്കുമെന്ന് ടെക്‌നോളജി സെക്രട്ടറി പീറ്റര്‍ കെല്‍ത്തേ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. 2026 ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പ്രോടൈപ്പ് മോഡലിനായി യുകെ സര്‍ക്കാര്‍ 4 പൗണ്ടിന്റെ പ്രാരംഭ നിക്ഷേപം നടത്തും.
500 മില്യന്‍ പൗണ്ട് ചെലവഴിച്ച് നടത്തുന്ന നിക്ഷേപ പദ്ധതി 2030 ആകുമ്പോഴേക്കും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാനും ഭാവിയില്‍ നടക്കാന്‍ പോകുന്ന കുറ്റകൃത്യങ്ങള്‍ തടയാനും ഈ കണ്ടുപിടുത്തം പൊലീസിനെ സഹായിക്കും.
Content Highlights :The UK is developing an AI-powered real-time interactive map to detect crimes before they happen