മസ്‌ക് പിരിച്ചുവിട്ടിട്ടും തളർന്നില്ല, ചാറ്റ്ജിപിടിയെ വെല്ലുന്ന സെർച്ച് എൻജിനുമായി പരാഗ് അഗൾവാൾ ഈസ് ബാക്ക്!

നിലവിൽ 30 മില്യൺ ഡോളർ വരെ ആസ്തിയിലേക്ക് കുതിക്കാൻ ഈ സ്റ്റാർട്ട്അപ്പിന് കഴിഞ്ഞിട്ടുണ്ട്.

dot image

സിലിക്കൺ വാലിയിൽ നിന്നും വീണ്ടും മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരികയാണ്. ട്വിറ്റർ ഏറ്റെടുത്ത ദിവസം തന്നെ ഒരു മുന്നറിയിപ്പും കൂടാതെയാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക് പരാഗിനെ പുറത്താക്കിയത്. മൂന്ന് വർഷത്തിന് ശേഷം വലിയൊരു തിരിച്ചുവരവാണ് പരാഗ് നടത്തിയിരിക്കുന്നത്. പരാഗ് സ്വന്തം സ്റ്റാർട്ട്അഫ്പ് ആരംഭിച്ചു. പാരലൽ വെബ് സിസ്റ്റം ഇൻകോർപ്പറേറ്റഡ് എന്ന സ്വന്തം ആർട്ടിഫിഷൻ ഇന്റലിജൻസ് കമ്പനി. എഐ സിസ്റ്റങ്ങളുടെ സഹായത്തോടെ ഓൺലൈൻ റിസർച്ച് ചെയ്യാൻ സഹായിക്കുന്ന ക്ലൗഡ് പ്ലാറ്റ്‌ഫോമാണിത്.

ഖോസ്ല വെഞ്ചേഴ്‌സ്, ഫസ്റ്റ് റൗണ്ട് ക്യാപിറ്റൽ, ഇൻഡക്‌സ് വെഞ്ചേഴ്‌സ് എന്നീ വമ്പന്മാർ നിക്ഷേപകരായിട്ടുള്ള പാരലൽ 2023ലാണ് പരാഗ് സ്ഥാപിച്ചത്. നിലവിൽ 30 മില്യൺ ഡോളർ വരെ ആസ്തിയിലേക്ക് കുതിക്കാൻ ഈ സ്റ്റാർട്ട്അപ്പിന് കഴിഞ്ഞിട്ടുണ്ട്. പെട്ടെന്ന് വളർന്നു വരുന്ന പല എഐ കമ്പനികളും പാരലൽ ടെക്‌നോളജിയുടെ ഭാഗമായി മാറിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

പരാഗിന്റെ പുതിയ എഐ പ്ലാറ്റ്‌ഫോം, എഐ ആപ്ലിക്കേഷനുകളെ പബ്ലിക്ക് വെബിൽ നിന്നും റിയൽ ടൈം ഡാറ്റകളെ ഏകോപിപ്പിച്ച് ആ വിവരങ്ങൾ പെട്ടെന്ന് തന്നെ നൽകുന്നു. ഒരു ബ്രൗസറിൽ എഐ അക്‌സസ് നൽകിയാൽ അത് കൃത്യമായ വിവരങ്ങൾ മാത്രം ശേഖരിച്ച്, അത് പരിശോധിച്ച്, ഏകോപിപ്പിച്ച്, കൂടുതൽ മെച്ചപ്പെടുത്തി മറുപടി നൽകുന്നതിനെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കേ.. അതാണ് ഇവിടെയും സംഭവിക്കുന്നത്.

എട്ടു പ്രത്യേക സെർച്ച് എൻജിനുകളാണ് ഈ സിസ്റ്റത്തിന്റെ ഭാഗമാകുന്നത്. അതും വ്യത്യസ്തമായ വേഗതയിലും ഡെപ്തിലുമുള്ളത്. ഇതിൽ ഏറ്റവും വേഗതയേറിയത് ഒരു മിനിറ്റിനുള്ളിൽ പ്രതികരിക്കും. ഏറ്റവും അഡ്വാൻസ്ഡായ ആൾട്രാ8എക്‌സ് വ്യക്തവും വിശദവുമായ വിവരങ്ങൾ അരമണിക്കൂറിനുള്ളിൽ നൽകും. ആൾട്രാ8എക്‌സ് ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയെക്കാൾ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. അതും പത്തുശതമാനത്തിലധികമെന്നും അവർ വാദിക്കുന്നു.
Content Highlights: Ex Twitter CEO Parag Agarwal is back with his new start up

dot image
To advertise here,contact us
dot image