ബോക്സ് ഓഫീസ് തൂക്കിയടി ലോഡിങ്, ഫാൻസിനുള്ളത് കഴിഞ്ഞു ഇനി മറ്റൊരു സംഭവം; അടുത്ത അജിത് സിനിമയെക്കുറിച്ച് ആദിക്

ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രമാണ് അജിത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്

dot image

തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാർ നായകനാകുന്ന എ കെ 64 എന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന വാർത്ത ഈ അടുത്താണ് പുറത്തുവന്നത്. 'ഗുഡ് ബാഡ് അഗ്ലി' സംവിധായകൻ ആദിക് രവിചന്ദ്രൻ തന്നെയാണ് അജിത്തിന്റെ അടുത്ത സിനിമയും സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ആദിക് രവിചന്ദ്രൻ.

ഗുഡ് ബാഡ് അഗ്ലി ഫാൻസിന് വേണ്ടിയെടുത്ത സിനിമ ആയിരുന്നെങ്കിൽ അടുത്തതായി ചെയ്യുന്ന എ കെ 64 എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു എന്റർടെയ്നർ സിനിമയാകും എന്നാണ് ആദിക് പറഞ്ഞത്. ഒരു അവാർഡ് ഷോയിൽ വെച്ചാണ് ആദിക് പുതിയ അജിത് സിനിമയെക്കുറിച്ച് മനസുതുറന്നത്‌. ഗുഡ് ബാഡ് അഗ്ലി ഒരുക്കിയ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാകും സിനിമ നിർമിക്കുക എന്നും സൂചനകളുണ്ട്. ഈ വർഷം നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. അടുത്ത വർഷം മെയ്, ജൂൺ മാസങ്ങളിലായി ഈ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിമുഖത്തിൽ അജിത് മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ സിനിമയുടെ സംവിധായകനെക്കുറിച്ചോ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചോ നടൻ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

അതേസമയം ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രമാണ് അജിത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: Adhik ravichander about next Ajith film AK 64

dot image
To advertise here,contact us
dot image