
ഇടുക്കി: ഇടുക്കി രാജക്കാട് മഞ്ഞക്കുഴിക്ക് സമീപം റോഡരികില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മോളോകുടിയില്‍ രമേശ(56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയോടെ കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. സമീപത്ത് നിന്നും ഒരു കോടാലിയും പൊലീസിന് ലഭിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Content Highlight; Body Found on Roadside in Idukki