ഉറങ്ങുമ്പോള്‍ മുടി കെട്ടി വയ്ക്കുന്നതാണോ അഴിച്ചിടുന്നതാണോ നല്ലത്?

കിടക്കുന്ന സമയത്ത് മുടി ലൂസായി കെട്ടിവയ്ക്കുകയാണെങ്കില്‍ മുടി കട്ടപിടിക്കുന്നതും കെട്ടുവീഴുന്നതും ഒഴിവാക്കാം. ഇത് മുടി പൊട്ടിപ്പോകുന്നത് തടയുമെന്ന് മാത്രമല്ല മുടിയുടെ അറ്റം പിളരാതിരിക്കുകയും ചെയ്യും.

dot image

ഉറങ്ങാനായി കിടക്കുമ്പോള്‍ മുടി കെട്ടിവയ്ക്കുന്നതാണോ അഴിച്ചിടുന്നതാണോ മുടിയുടെ ആരോഗ്യത്തിന് നല്ലതെന്ന ചിന്തയിലാണ്. പറയാം, കിടക്കുന്ന സമയത്ത് മുടി ലൂസായി കെട്ടിവയ്ക്കുകയാണെങ്കില്‍ മുടി കട്ടപിടിക്കുന്നതും കെട്ടുവീഴുന്നതും ഒഴിവാക്കാം. ഇത് മുടി പൊട്ടിപ്പോകുന്നത് തടയുമെന്ന് മാത്രമല്ല മുടിയുടെ അറ്റം പിളരാതിരിക്കുകയും ചെയ്യും.

മുടി അഴിച്ചിട്ട് ഉറങ്ങുന്നത് ചിലര്‍ക്ക് വളരെ കംഫര്‍ട്ടബിളായ ഒരു വഴിയാണ്. പക്ഷെ ഇപ്രകാരം ചെയ്താല്‍ നീളമുള്ള മുടിയാണെങ്കില്‍ കെട്ടുവീഴാന്‍ സാധ്യത കൂടുതലാണ്, അതിനാല്‍ സില്‍ക്ക് തലയണക്കവര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.

കിടക്കാന്‍ നേരം മുടി മുറുക്കി കെട്ടിവയ്ക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് മുടിയുടെ വേരുകളെ ദോഷകരമായി ബാധിക്കും. രക്തചംക്രമണം കൃത്യമായി നടക്കാത്തതിനാല്‍ തലവേദനയും അനുഭവപ്പെടും.

Also Read:

ഉണര്‍ന്നെണീറ്റാല്‍ മുടിയിലെ കെട്ടുമാറ്റുന്നതിനായി വുഡന്‍ ചീപ്പ് ഉപയോഗിക്കുന്നത് നന്നായിരിക്കും. നനഞ്ഞ മുടിയുമായി ഒരിക്കലും ഉറങ്ങാന്‍ കിടക്കരുത്. ഇത് മുടി കൊഴിച്ചിലിന് കാരണമാകും.

മുടി കെട്ടിവച്ച് ഉറങ്ങുന്നവരാണെങ്കില്‍ സില്‍ക്ക് ഹെയര്‍ബാന്‍ഡുകള്‍ ഉപയോഗിക്കുക. ഇത് മുടിപൊട്ടിപ്പോകാതിരിക്കാന്‍ സഹായിക്കും. അതുപോലെ വളരെ ലൂസായി മുടി മെടഞ്ഞിടുന്നതും നല്ലതാണ്.

Content Highlights: Open Hair Or Tied Hair While Sleeping

dot image
To advertise here,contact us
dot image