
ബാക്ക്ബേ എന്ന ഡ്രിങ്കിങ് ബ്രാന്‍ഡിന് തുടക്കം കുറിച്ച് ബോളിവുഡ് നടി ഭൂമി പഡ്നേക്കര്‍. സഹസ്ഥാപകയായി സഹോദരി സമിക്ഷ പഡ്നേക്കറിനൊപ്പമാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഹിമാചലില്‍ ആണ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 500 മില്ലി പാക്കറ്റിന് 150 രൂപയും 750 മില്ലി പാക്കറ്റിന് 200 രൂപയുമാണ് വെള്ളത്തിന്റെ വില.
ഈ സംരംഭം ഏറ്റവും അഭിമാനത്തോടു കൂടിയാണ് ആളുകളിലേക്ക് എത്തുന്നതെന്ന് ഭൂമി പഡ്‌നേക്കര്‍ പറഞ്ഞു. കൂടാതെ ഈ സംരംഭത്തിന് വേണ്ടി ജോലി ചെയ്യുന്നത് മുഴുവന്‍ സ്ത്രീകളാണെന്നും അവര്‍ ഒരു ദേശീയ മാധ്യമത്തിന് കൊടുത്ത് അഭിമുഖത്തില്‍ വ്യക്തമാക്കി. പ്ലാസ്റ്റിക്ക്, ഗ്ലാസ് ബോട്ടില്‍ പാക്കേജിഗില്‍ നിന്നൊക്കെ വ്യത്യസ്തമായി ഗേബിള്‍ ടോപ്പ് പേപ്പര്‍ പാക്കേജിംഗുമായി മറ്റുള്ളവരില്‍ നിന്നും ഒരു പടി മുന്നിലായി തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന് ഇരുവരും പറഞ്ഞു.
പ്രിമിയം ഡ്രിങ്ക് ആണെങ്കില്‍ പോലും സാധാരണക്കാര്‍ക്കും വാങ്ങിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ വില നിശ്ചയിട്ടുള്ളതെന്നും ഭൂമി പെഡിനേക്കര്‍ പറഞ്ഞു. ലിച്ചി, പീച്ച്, ലൈം തുടങ്ങിയ ഫ്‌ലേവറുകളിലാണ് ഈ ഡ്രിങ്ക് വിപണിയില്‍ ലഭിക്കുക എന്ന് ഭൂമി കൂട്ടിച്ചേര്‍ത്തു.
Content Highlights: Bhumi Pednekar launches ‘premium water