എന്ത് കഴിക്കുമെന്നതിൽ വരെ അമിതചിന്ത, ഇന്ത്യയിൽ സാധാരണം, മൂന്നിൽ ഒരാൾ ആശ്രയിക്കുന്നത് ഈ വഴി

81 ശതമാനം ഇന്ത്യക്കാരും ഒരു ദിവസം മൂന്ന് മണിക്കൂറെങ്കിലും അമിതചിന്തയിലാണ്.

dot image

ഒരു റെസ്റ്റോറന്റില്‍ പോയാല്‍ എന്ത് കഴിക്കും അല്ലെങ്കില്‍ ഒരാള്‍ക്ക് എന്തെങ്കിലും സമ്മാനിക്കുമെന്ന കാര്യമെടുത്താല്‍ എന്തു കൊടുത്താല്‍ നന്നാകും.. അങ്ങനെ എല്ലാ കാര്യത്തിലും അമിതചിന്തയാണത്രേ നമ്മള്‍ ഇന്ത്യക്കാര്‍ക്ക്. അമിത ചിന്ത വരുമ്പോള്‍ ഉടന്‍ തന്നെ ഇന്ത്യക്കാർ ആശ്രയിക്കുന്നത് പുത്തന്‍ സാങ്കേതിക വിദ്യകളെയാണെന്ന് പുറത്തു വന്ന ഒരു സര്‍വേ പറയുന്നു. എന്തിനെങ്കിലും വ്യക്തത വേണമെങ്കില്‍ ഇന്ത്യക്കാര്‍ ഏറ്റവും ആദ്യം ആശ്രയിക്കുന്നത് ചാറ്റ്ജിപിടിയെയും ഗൂഗിളിനെയുമാണ്.

സെന്റര്‍ ഫ്രഷും യൂഗവും ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 2100 പേരാണ് സര്‍വേയുടെ ഭാഗമായത്. ഇതില്‍ 81 ശതമാനം ഇന്ത്യക്കാരും ഒരു ദിവസം മൂന്ന് മണിക്കൂറെങ്കിലും അമിതചിന്തയിലാണ്. നാലിലൊരാള്‍ ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്. ഇത് നിരന്തരമായി തുടരുന്ന ശീലമാണെന്നാണ് സര്‍വേ പറയുന്നത്. ഇന്ത്യ ഓവര്‍ത്തിങ്കിങ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം, സർവേയുടെ ഭാഗമായ മൂന്നില്‍ ഒരാള്‍ ഇത്തരം അമിതചിന്ത അകറ്റാന്‍ ആശ്രയിക്കുന്നത് ഗൂഗിളിനെയോ ചാറ്റ്ജിപിടിയോ ആണെന്നതാണ്.

വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍, രാജ്യത്തൊട്ടാകെയുള്ള സ്വയം തൊഴില്‍ ചെയ്യുന്നവരുള്‍പ്പെടെ സര്‍വേയുടെ ഭാഗമായി. ഫുഡ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ഹാബിറ്റ്‌സ്, ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ ലൈഫ്, ഡേറ്റിങ് ആന്‍ഡ് റിലേഷന്‍ഷിപ്പ്‌സ്, കരിയര്‍ ആന്‍ഡ് പ്രൊഫഷണല്‍ ലൈഫ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു സര്‍വേ. അമിതചിന്ത ഇന്ത്യയില്‍ നിത്യജീവിതത്തിന്റെ ഭാഗമാണ്. അത് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമല്ല, ദിനംപ്രതി ചെയ്യുന്ന കാര്യങ്ങളില്‍ പോലും നിഴലിക്കും. ഒരു രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുക്കുന്നതിലും പാടാണ് ഒരു റെസ്റ്റോറന്റില്‍ പോയി ഡിഷ് തിരഞ്ഞെടുക്കാനെന്നാണ് 63 ശതമാനവും അഭിപ്രായപ്പെട്ടതെന്നും സര്‍വേ പറയുന്നു.

Content Highlights: Survey on Overthinking among Indians says majority use Tech tools to overcome it

dot image
To advertise here,contact us
dot image