ആന്‍ഫീല്‍ഡിന് തീയിട്ട് സിറ്റിയുടെ കംബാക്ക്; ഇഞ്ചുറി ടൈം ത്രില്ലറില്‍ ലിവര്‍പൂളിന് തോല്‍വി

ആവേശപ്പോരാട്ടത്തില്‍ ഏറെ നാടകീയനിമിഷങ്ങള്‍ക്കൊടുവിലാണ് സിറ്റി വിജയം പിടിച്ചെടുത്തത്

ആന്‍ഫീല്‍ഡിന് തീയിട്ട് സിറ്റിയുടെ കംബാക്ക്; ഇഞ്ചുറി ടൈം ത്രില്ലറില്‍ ലിവര്‍പൂളിന് തോല്‍വി
dot image

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി വിജയം സ്വന്തമാക്കിയത്. സിറ്റിക്ക് വേണ്ടി ബെര്‍ണാഡോ സില്‍വയും എര്‍ലിങ് ഹാലണ്ടും ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ ലിവര്‍പൂളിന് വേണ്ടി ഡൊമിനിക് സോബോസ്‌ലായി ആശ്വാസഗോള്‍ നേടി.

ആന്‍ഫീല്‍ഡില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഏറെ നാടകീയനിമിഷങ്ങള്‍ക്കൊടുവിലാണ് സിറ്റി വിജയം പിടിച്ചെടുത്തത്. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. മത്സരത്തിന്റെ 74-ാം മിനിറ്റില്‍ ഡൊമിനിക് സോബോസ്‌ലായിയിലൂടെ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്.

പിന്നീട് സിറ്റിയുടെ തിരിച്ചുവരവാണ് കാണാനായത്. ഗോള്‍ വഴങ്ങി പത്ത് മിനിറ്റിനുള്ളില്‍ സിറ്റിയുടെ മറുപടിയെത്തി. ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ സമനില ഗോള്‍ കണ്ടെത്തിയത്. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ സിറ്റി മുന്നിലെത്തി.

ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റില്‍ റയാന്‍ ചെര്‍ക്കിയുടെ ലോങ് റേഞ്ചറിലൂടെ പന്ത് വലയിലെത്തി. എങ്കിലും വാര്‍ പരിശോധനയില്‍ അത് ഫൗളാണെന്ന് സ്ഥിരീകരിക്കുകയും ഗോള്‍ നിഷേധിക്കപ്പെടുകയും ചെയ്തു. ഇതിനിടെ സോബോസ്ലായ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു.

Content Highlights: Premier League: Manchester City beat Liverpool to rekindle title hopes

dot image
To advertise here,contact us
dot image