നിരവധി ഫീച്ചറുകള്‍...വിവോ വൈ400 ഫൈവ് ജി നാളെ ഇന്ത്യന്‍ വിപണിയിലെത്തും

രണ്ടു നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്

dot image

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ വൈ400 ഫൈവ് ജി നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 21,999 രൂപ മുതല്‍ 23,999 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഗ്ലാം വൈറ്റ്, ഒലിവ് ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. വൈ400 പ്രോയ്ക്ക് സമാനമായ രൂപകല്‍പ്പനയാണ് വിവോയുടെ പുതിയ ഫോണിനുമുള്ളത്.

50MP സോണി IMX852 പ്രൈമറി ഷൂട്ടറും 2MP ബൊക്കെ സെന്‍സറും ഉള്ള ഡ്യുവല്‍ കാമറ സജ്ജീകരണം ഫോണില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സെല്‍ഫി ക്യാമറയ്ക്കായി 32MP ഷൂട്ടര്‍ ഉണ്ടായിരിക്കാം. പുതിയ ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രോസസര്‍ ആയിരിക്കാം കരുത്തുപകരുക. 8 ജിബി റാം/128 ജിബി സ്റ്റോറേജ്, 8 ജിബി റാം/256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും.

വൈ400 ഫൈവ്ജിക്ക് വൈ400 പ്രോയേക്കാള്‍ വലിയ ബാറ്ററി ഉണ്ടായിരിക്കാം. ഫോണിന് 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയോടെ 6,000mAh ബാറ്ററി സജ്ജീകരണം ലഭിക്കുമെന്നാണ് സൂചന.

Content Highlights: vivo y400 5g to launch in india on 4 august

dot image
To advertise here,contact us
dot image