സൈബര്‍ എത്തിക്‌സ് പൊതുവിദ്യാഭ്യാസ സിലബസില്‍ ഉള്‍പ്പെടുത്തണം; സമസ്ത സമ്മേളനത്തില്‍ പ്രമേയം

സ്വഭാവ സംസ്‌കരണത്തിന് മുന്‍ഗണന നല്‍കുന്ന ധര്‍മ്മപാഠങ്ങളും ഉള്‍പ്പെടുത്തേണ്ടത് അത്യന്തം അനിവാര്യമാണെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

സൈബര്‍ എത്തിക്‌സ് പൊതുവിദ്യാഭ്യാസ സിലബസില്‍ ഉള്‍പ്പെടുത്തണം; സമസ്ത സമ്മേളനത്തില്‍ പ്രമേയം
dot image

കാസര്‍കോട്: സൈബര്‍ എത്തിക്‌സ് പൊതുവിദ്യാഭ്യാസ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമ്മേളനത്തില്‍ പ്രമേയം. ഉമര്‍ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തെ നെല്ലായ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ പിന്താങ്ങി.

സാങ്കേതികവിദ്യയുടെ അതിപ്രസരം യുവതലമുറയെ മൂല്യച്യുതിയിലേക്കും സൈബര്‍ ചതിക്കുഴികളിലേക്കും നയിക്കുന്ന ആധുനിക സാഹചര്യത്തില്‍, പൊതുവിദ്യാഭ്യാസ മേഖലയില്‍ സൈബര്‍ എത്തിക്‌സും സ്വഭാവ സംസ്‌കരണത്തിന് മുന്‍ഗണന നല്‍കുന്ന ധര്‍മ്മപാഠങ്ങളും ഉള്‍പ്പെടുത്തേണ്ടത് അത്യന്തം അനിവാര്യമാണെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

കേവലം അറിവ് സമ്പാദനത്തിനപ്പുറം സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്ന മൂല്യാധിഷ്ഠിത പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നതിലൂടെ മാത്രമേ ലഹരി, സൈബര്‍ വിപത്തുകള്‍ എന്നിവയില്‍ നിന്ന് വരുംതലമുറയെ സംരക്ഷിക്കാനാവൂ. അതിനാല്‍ ഡിജിറ്റല്‍ യുഗത്തിലെ പെരുമാറ്റച്ചട്ടങ്ങളും ധാര്‍മ്മിക അടിത്തറയും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിഷ്‌കരിച്ച പാഠ്യപദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയത്തില്‍ പറയുന്നു.

Content Highlights: Samastha Conference Seeks Cyber Ethics in Public Education Syllabus

dot image
To advertise here,contact us
dot image