
കമ്പ്യൂട്ടറില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്ന വിന്‍ഡോസ് വേര്‍ഷന്‍ ആപ്പിന്റെ പ്രവര്‍ത്തനം വാട്‌സ്ആപ്പ് അവസാനിപ്പിക്കാനൊരുങ്ങുകയാണ്. പകരം എന്താണ് സംവിധാനമെന്നല്ലേ. വെബ് ബ്രൗസര്‍ അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനമാണ് വരാന്‍ പോകുന്നത്.
നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക്ഒഎസ്, വെയര്‍ഒഎസ്, വിന്‍ഡോസ് തുടങ്ങി പല പ്ലാറ്റ്‌ഫോമില്‍ വാട്‌സ്ആപ്പ് ലഭ്യമാണ്. ആപ്പിന്റെ പ്രവര്‍ത്തനം അവസാനിക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുമെന്നതില്‍ സംശയമില്ല. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഒരേസമയം പുതിയ ഫീച്ചറുകള്‍ നല്‍കുന്നത് ഒഴിവാക്കുക എന്നതാണ് ഈ തീരുമാനത്തിന് കാരണം.
ഇനി ലഭിക്കുന്നത് വെബ് റാപ്പര്‍
ഇനിമുതല്‍ വെബ് റാപ്പര്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും വാട്‌സ് ആപ്പ് വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ ലഭ്യമാവുക. ഇവിടെ ഒരു ആപ്ലിക്കേഷനായി പ്രവര്‍ത്തിക്കുന്നതിന് പകരം വാട്‌സ്ആപ്പ് വെബ് ബ്രൗസര്‍ വഴിയായിരിക്കും പ്രവര്‍ത്തിക്കുന്നത്. മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിന്റെ വെബ് വ്യൂ2 സാങ്കേതികവിദ്യയുമായി ഇത് യോജിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെബ് റാപ്പര്‍ സംവിധാനം എല്ലാ പ്ലാറ്റ്ഫോമുകളിലും ഒരുമിച്ച് മാറ്റം നടപ്പിലാക്കാന്‍ സഹായിക്കും.
പുതിയ വെബ് റാപ്പര്‍ സംവിധാനത്തിന്റെ കുറവുകള്‍
പുതിയ വെബ് റാപ്പര്‍ സംവിധാനം ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് അപ്‌ഡേറ്റ് നല്‍കാന്‍ സഹായിക്കുന്നു. പക്ഷേ നിരവധി പോരായ്മകള്‍ ഈ സംവിധാനത്തിനുണ്ട്. വെബ് വേര്‍ഷന്‍, ഡെസ്‌ക്ടോപ്പ് ആപ്പിനേക്കാള്‍ വേഗത കുറഞ്ഞതാകാനാണ് സാധ്യത. മാത്രമല്ല ബ്രൗസറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ റെന്‍ഡറിങ്, ജിപിയു, നെറ്റ് വര്‍ക്കിങ് തുടങ്ങിയുള്ള ധാരാളം സബ് പ്രോസസുകള്‍ ഒരേസമയം പ്രവര്‍ത്തിക്കേണ്ടി വരുന്നതുകൊണ്ട് ഇത് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും.
Content Highlights :The Windows version of WhatsApp, which helps you use WhatsApp on your computer, is no longer available