
ഐഫോൺ 17 സെപ്റ്റംബർ ഒമ്പതിനാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രൊ, ഐഫോണ്‍ 17 പ്രൊ മാക്‌സ്, ഐഫോണ്‍ 17 Air എന്നിങ്ങനെ നാല് കിടിലന്‍ മോഡലുകളാണ് ലോഞ്ചില്‍ അവതരിപ്പിച്ചത്. ഒപ്പം ആപ്പിൾ വാച്ച് സീരീസ് 11, അൾട്രാ 3, SE 3, എയർപോഡ്സ് പ്രൊ 3, എന്നിവയും ഐഫോൺ 17നൊപ്പം ലോഞ്ച് ചെയ്തിരുന്നു. ഇപ്പോളിതാ അവയെല്ലാം പ്രീ ഓർഡർ ചെയ്യാനുള്ള സമയം എടുത്തിരിക്കുകയാണ്. ഇന്ന്, അതായത് സെപ്റ്റംബർ 12 വൈകുന്നേരം 5.30 മുതൽക്കാണ് പ്രീ ഓർഡർ ആരംഭിക്കുക. ആപ്പിളിന്റെ വെബ്‌സൈറ്റിലൂടെയാണ് പ്രീ ഓർഡർ ചെയ്യേണ്ടത്. ഡെലിവറി തുടങ്ങിയ കാര്യങ്ങൾ സെപ്റ്റംബർ 19 മുതൽക്കാണ് ആരംഭിക്കുക.
ആപ്പിളിന്റെ ഓൺലൈൻ സ്റ്റോർ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, വിജയ് സെയിൽസ്, ക്രോമ എന്നിവിടങ്ങളിൽ നിന്ന് ഐഫോണും മറ്റ് ആക്സസറികളും ഓർഡർ ചെയ്യാം. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അമേരിക്കൻ എക്സ്പ്രസ്സ് എന്നിവരുടെ തെരഞ്ഞെടുത്ത കാര്‍ഡുകളില്‍ ഐഫോണിന് 5000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറുകളുണ്ട്. ആറ് മാസം വരേയ്ക്കും പലിശരഹിത ഇഎംഐയും ലഭിക്കും. ഐഫോണ്‍ 17 ന്റെ 256GB ബേസ് മോഡലിന് ഇന്ത്യയില്‍ 82,900 രൂപയാണ് വില വരുന്നത്. ഐഫോണ്‍ എയറിന് 1,19,900 വും പ്രോ മോഡലുകളായി 17 പ്രോയ്ക്ക് 1,34,900 വും പ്രോ മാക്‌സിന് 1,49,900 വുമാണ് വില വരുന്നത്. ഇവയുടെ ഇന്ത്യയിലെ പ്രി ഓര്‍ഡര്‍ സെപ്റ്റംബര്‍ 12 ന് ആരംഭിക്കും.
ഐഫോണ്‍ 17 പ്രോ, വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സിസ്റ്റം ഉള്‍ക്കൊള്ളുന്ന ടെക് ഭീമനില്‍ നിന്നുള്ള ആദ്യത്തെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ്. 120Hz വരെ പ്രോമോഷനോടുകൂടിയ 6.3 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്പ്ലേയാണ് ഐഫോണ്‍ 17 പ്രോയില്‍ ഉള്ളത്, അതേസമയം 17 പ്രോ മാക്സിന് അതേ സ്പെസിഫിക്കേഷന്റെ 6.9 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ആപ്പിള്‍ രൂപകല്‍പ്പന ചെയ്ത പുതിയ കോട്ടിംഗ് അടങ്ങിയിരിക്കുന്ന സെറാമിക് ഷീല്‍ഡ് 2 സ്‌ക്രീനുകള്‍ക്ക് 3 മടങ്ങ് മികച്ച സ്‌ക്രാച്ച് പ്രതിരോധം വാഗ്ദാനം ചെയ്യുന്നെുണ്ട്. രണ്ട് ഉപകരണങ്ങള്‍ക്കും 3,000nits എന്ന പീക്ക് ഔട്ട്ഡോര്‍ ലൈറ്റുമുണ്ട്.
പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്മാര്‍ട്ട്ഫോണുകളില്‍ ലിക്വിഡ് ഗ്ലാസ് യൂസര്‍ ഇന്റര്‍ഫേസും പുതിയ ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകളും കൊണ്ടുവരുന്നുണ്ട്. സന്ദേശങ്ങളിലെ തത്സമയ വിവര്‍ത്തനം, ഫേസ്ടൈം, ഫോണ്‍ ആപ്പ്, നവീകരിച്ച വിഷ്വല്‍ ഇന്റലിജന്‍സ് കഴിവുകള്‍, കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കുമുള്ള പുതിയ സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ എന്നിവ പോലുള്ള കൃത്രിമ ഇന്റലിജന്‍സ് (AI) സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ഈ ഫോണുകളില്‍ ലഭിക്കും.
Content Highlights: iphone 17 preorder time and details