
യുഎഇയില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 440 ദിർഹമാണ് വില. ഇന്നലെ ഇത് 437 ദിർഹം 50 ഫിൽസായിരുന്നു. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 10,575 രൂപയായിണിത്. രണ്ട് ദിര്‍ഹത്തിന് അടുത്താണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായത്. കഴിഞ്ഞ ദിവസത്തേക്കാൾ 60 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. വരും ദിവസങ്ങളിൽ സ്വർണ വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 407 ദിര്‍ഹം 25 ഫില്‍സായി ഇന്നത്തെ വില ഉയർന്നു. ഇന്നലെ 405 ദിർഹമായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. 9,788 ഇന്ത്യൻ രൂപയാണിത്. തലേദിവസത്തെക്കാൾ 54 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 333 ദിര്‍ഹം 20 ഫില്‍സാണ് ഇന്നത്തെ വില. ഇന്ത്യയിൽ ഇത് 8,008 രൂപയാണിത്.
ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവില്‍ 30ശതമാനത്തോളം വര്‍ദ്ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. നിക്ഷേപകരെ സംബന്ധിച്ച് സ്വര്‍ണവിലയിലെ കുതിപ്പ് ആശ്വാസം പകരുന്നതാണ്. എന്നാല്‍ ഉപഭോക്താക്കളെ സംബന്ധിച്ച് നിരാശയുടെ ദിനങ്ങളാണ് കടന്നുപോകുന്നത്. യുഎസ് പണ നയം ലഘൂകരിക്കുന്നതും ഡോളറിന്റെ മൂല്യം കുറയുന്നതും സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നതും കാരണം സ്വര്‍ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.
Content Highlights: Today's Gold Rate in United Arab Emirates