
പാലക്കാട്: മണ്ണാർക്കാട് സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടികൂടി. തച്ചമ്പാറ സ്വദേശിയായ സന്ദീപിൻ്റെ കൈയ്യിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ സന്ദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആനമൂളി ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയത്. മണ്ണാർക്കാട് നിന്ന് അട്ടപ്പാടി പുതൂരിലേക്ക് കടത്താൻ ശ്രമിച്ച ജലാറ്റിൻ സ്റ്റിക്കുകളും, ഡിറ്റിനേറ്ററുമാണ് പൊലീസ് പിടികൂടിയത്. 405 ജലാറ്റിൻ സ്റ്റിക്കുകൾ, 399 ഡിക്ടനേറ്ററുകൾ എന്നിവയാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്.
Content Highlight : Youth arrested with explosives in Palakkad's Mannarkad