
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തുന്നതിന് മുമ്പ് സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. ന്യൂനപക്ഷ സംഗമത്തിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കെ എം ഷാജി പ്രതികരിച്ചു. ന്യൂനപക്ഷങ്ങളുടെ സംവരണ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയെന്നും ഡിവൈഡ് ആൻ്റ് ഏണ്‍ ആണ് സര്‍ക്കാറിന്റെ നിലപാടെന്നും കെ എം ഷാജി പറഞ്ഞു.
'അയ്യപ്പ സംഗമം നടത്തുന്നതിന് മുമ്പ് സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കണം. വനിതാ മതിലില്‍ പര്‍ദ്ദയിട്ട സ്ത്രീകളെ ഇറക്കി. അയ്യപ്പന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അല്ല ശ്രമം. വെള്ളാപ്പള്ളിയെ നവോത്ഥാന നായകനാക്കാനാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം. വെള്ളാപ്പള്ളിയുടെ നവോത്ഥാന കാലത്തേക്കാള്‍ നല്ലത് പിണറായിയുടെ അധമകാലമാണ്', കെ എം ഷാജി പറഞ്ഞു.
മുന്‍ മന്ത്രി കെ ടി ജലീലിന്റെ ആരോപണങ്ങള്‍ പൊതു വിഷയമല്ലെന്നും ഷാജി പ്രതികരിച്ചു. ജലീലിന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മറുപടി നല്‍കുമെന്നും ഫിറോസ് ഒറ്റപ്പെടില്ലെന്നും ഷാജി പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ പങ്കെടുക്കുന്നതില്‍ അഭിപ്രായം പറയാനില്ലെന്നും ഷാജി പറഞ്ഞു.
പമ്പാ തീരത്ത് ഈ മാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.
Content Highlights: K M Shaji about Global ayyappa Sangamam and women entry at Sabarimala