
ആഡംബരത്തിന്റെ അവസാനവാക്കാവാൻ എംജിയുടെ പുതിയ എം9 ലക്ഷ്വറി എംപിവി കാർ ഇന്ത്യയിൻ വിപണിയിൽ എത്തി. 51000 രൂപ നൽകി വാഹനം പ്രീബുക്ക് ചെയ്യാൻ സാധിക്കും. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച എം9 ന് ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്.
കൂടുതൽ സ്‌പേസ് പനോരമിക് സൺറൂഫ്, 64-ഷേഡ് ആംബിയന്റ് ലൈറ്റിംഗ് അറേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 12-സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിങ്ങനെ കിടിലൻ ലക്ഷ്വറി ഇന്റീരിയറിലാണ് കാർ വിപണിയിൽ എത്തുന്നത്. പ്യൂവർ ബ്ലാക്ക്, കോഗ്‌നാക് ബ്രൗൺ അപ്‌ഹോൾസ്റ്ററി ഫിനിഷുകൾ ഇന്റീരിയറിനായി തിരഞ്ഞെടുക്കാം.
16-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളാണ് കാറിന് നൽകിയിരിക്കുന്നത് ഈ സീറ്റുകൾക്ക് ഇന്റഗ്രേറ്റഡ് ഹീറ്റിംഗ്, വെന്റിലേഷൻ, എട്ട് മസാജ് മോഡുകളുടെ ഒരു സെറ്റ് എന്നിവയുണ്ട്. 5,270 mm നീളവും 3,200 mm വീൽബേസും ഉള്ള MG M9, നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ഏറ്റവും നീളം കൂടിയ എംപിവികളിൽ ഒന്നാണ്.
ആറ് സീറ്റ് ഉള്ള ഈ ഇലക്ട്രിക് കാറിന് 90 kwh ബാറിയാണ് നൽകിയിരിക്കുന്നത്. ഇതിൽ നിന്ന് 245 bhp പവറും 350 Nm ടോർക്കും ഉണ്ടാവും. 90 ലക്ഷമായിരിക്കും വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ കാർണിവൽ, ടൊയോട്ട വെൽഫയർ തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും എംജി എം9 മത്സരിക്കുക.
പവർഡ് സ്ലൈഡിംഗ് ഡോറുകൾ, ഏഴ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, നാല് കോണുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ഒരു ഓട്ടോ ഹോൾഡ് ഫംഗ്ഷൻ, 360-ഡിഗ്രി ക്യാമറ സജ്ജീകരണം എന്നിവയും എം9 ന്റെ പ്രത്യേകതയാണ്. കാർഡിഫ് ബ്ലാക്ക്, ലുമിനസ് വൈറ്റ്, മിസ്റ്റിക് ഗ്രേ എന്നിങ്ങനെ മൂന്ന് കളറുകളിലായിട്ടാണ് വാഹനം ലഭിക്കുക.
Content Highlights: Ultimate luxury is coming New MG M9 Luxury MPV in the Indian market