
ഐഫോണ്‍ 17 ലോഞ്ചും ഐഫോണ്‍ 17ന്റെ പുതിയ ഫീച്ചറുകളുമെല്ലാമാണ് ഗാഡ്‌ജെറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. 2025ലെ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെപ്റ്റംബര്‍ 23ന് ആരംഭിച്ചാല്‍ പക്ഷെ ചര്‍ച്ച ഐഫോണ്‍ 16നെ കുറിച്ചാകും. എന്താണ് കാരണമെന്നല്ലേ..അവിശ്വസനീയമായ വിലക്കുറവാണ് സെയിലില്‍ ഐഫോണ്‍ 16ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ഡിസ്‌കൗണ്ട് പ്രൈസായ 51,999 രൂപയ്ക്ക് ഐഫോണ്‍ 16 വാങ്ങാനാകും. ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളൊന്നുമില്ലെന്നാണ് ഫ്‌ളിപ്കാര്‍ട്ട് പറയുന്നുണ്ട്. നിലവില്‍, ഐഫോണ്‍ 16ന്റെ ബേസിക് വേരിയന്റായ 128ജിബി സ്‌റ്റോറേജ് ഉള്ള ഫോണ്‍ 74,900 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് ആരംഭിക്കുന്നതോടെ ഈ ഫോണ്‍ 23,000 രൂപ ഡിസ്‌കൗണ്ടില്‍ 51,999 രൂപയ്ക്ക് ലഭിക്കും.
കൂടാതെ ആക്‌സിസ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഐഫോണ്‍ 17 ലോഞ്ചോടെ ഐഫോണ്‍ 16ന് നല്ല രീതിയില്‍ തന്നെ വിലക്കുറവ് രേഖപ്പെടുത്തിയിരുന്നു. ലോഞ്ച് സമയത്ത് ഐഫോണ്‍ 16ന്റെ ബേസിക് വേരിയന്റിന് ഇന്ത്യയില്‍ 79,900 രൂപയായിരുന്നു വില.
Content Highlights: Flipkart Big Billion Days 2025: iPhone 16 Series Sees Massive Discounts, Starting at ₹51,999