യുപിഐ ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്(എന്‍പിസിഐ) ഇക്കാര്യം അറിയിച്ചത്

dot image

യുപിഐ (യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ്) വഴിയുള്ള ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും. നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്(എന്‍പിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകള്‍ക്കും, ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള സേവനദാതാക്കള്‍ക്കും ഉപകാരപ്പെടുമെന്ന് സര്‍ക്കുലറില്‍ പറയുന്നത്.

നിലവില്‍ പണം അയയ്ക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവയ്ക്ക് 30 സെക്കന്‍ഡാണ് ആവശ്യം. ഇനി 15 മുതല്‍ അതിന് 15 സെക്കെന്‍ഡ് സമയമേ എടുക്കൂ. 30 സെക്കന്‍ഡുകളെടുത്തിരുന്ന ട്രാന്‍സാക്ഷന്‍ റിവേഴ്സലിന് ഇനി 10 സെക്കന്‍ഡും. 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍, ഇനി 10 സെക്കന്‍ഡുകൊണ്ടും പൂര്‍ത്തിയാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

2025 ഏപ്രില്‍ 26 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, യുപിഐ ഇടപാടുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ഫീഡ്ബാക്ക് സമയം കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നതുമായി എന്‍പിസിഐ പറഞ്ഞിരുന്നു. ഈ ക്രമീകരണങ്ങള്‍ സെന്‍ഡര്‍ ബാങ്കുകള്‍ക്കും, ഗുണഭോക്തൃ ബാങ്കുകള്‍ക്കും, ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള പേയ്‌മെന്റ് സേവന ദാതാക്കള്‍ക്കും ഗുണം ചെയ്യുമെന്ന് എന്‍പിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: upi transactions to get faster from today

dot image
To advertise here,contact us
dot image