
ലോകത്തെ ഏറ്റവും പ്രചാരമേറിയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 16 (Android 16) ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങി. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ പുതിയ പതിപ്പായ ഐഒഎസ് 26 ബിറ്റ വേർഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനിടെയാണ് ആന്‍ഡ്രോയിഡ് 16 ഫോണുകളില്‍ ലഭ്യമായി തുടങ്ങിയത്.
ഗുഗിളിന്റെ പുതിയ പിക്സല്‍ ഫോണുകളിലാണ് ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡ് 16 എത്തിയിരിക്കുന്നത്. സാംസങ് (Samsung) ഒപ്പോ (Oppo) വണ്‍പ്ലസ് (Oneplus) തുടങ്ങിയ ഫോണുകളിലാണ് അടുത്ത ഘട്ടത്തില്‍ എത്തുക.
പുതിയ ആന്‍ഡ്രോയിഡില്‍ ലെെവ് ആക്ടിവിറ്റി ഫീച്ചറിലനാണ് ഏറ്റവും പ്രധാന്യം നല്‍കിയിരിക്കുന്നത്. ഐഒഎസ് 26 ല്‍ എത്തുന്ന ലൈവ് ആക്ടിവിറ്റീസ് ഫീച്ചറിന് സമാനമായിരിക്കും ആന്‍ഡ്രോയിഡിന്റെയും ലൈവ് അപ്ഡേറ്റ്. സ്റ്റോക്ക് എക്സേഞ്ച്, നാവിഗേഷന്‍, ഫുഡ് ഡെലിവറി തുടങ്ങിയ കാര്യങ്ങള്‍ ലെെവായി അറിയാന്‍ സാധിക്കും.
ഇതിലൂടെ ഡെലിവറി പോലുളള വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഓരോ ആപ്പുകളും തുറന്ന് നോക്കേണ്ടതില്ല. അതാത് ആപ്പില്‍ നിന്നുളള നോട്ടിഫിക്കേഷനുകള്‍ ഒരിടത്ത് തന്നെ കാണാന്‍ സാധിക്കുമെന്നതാണ് പുതിയ അപ്ഡേറ്റിന്റെ പ്രത്യേകത.
പിക്സല്‍ ഫോണുകളില്‍ മാര്‍ച്ച് 25 മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന Drop ഫീച്ചറിന് സമാനമായിരിക്കും നോട്ടിഫിക്കേഷന്‍ കൂള്‍ഡൗണ്‍. നോട്ടിഫിക്കേഷന്‍ സ്പാം കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. നോട്ടിഫിക്കേഷനുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുമ്പോള്‍ ഫോണിന്റെ വോളിയം ഓട്ടോമാറ്റിക്കായി കുറയും. ഇതിന് പുറമെ ഗ്രൂപ്പ് നോട്ടിഫിക്കേഷന്‍ ഫീച്ചറും പുതിയ അപ്ഡേറ്റില്‍ ലഭിക്കും.
Content Highlights :Android 16, the new version of Android, has started rolling out to phones. Here's everything you need to know