'മേക്ക് മൈ വേ', എന്ന് പൊലീസിനോട് കയര്‍ത്ത് ഇറങ്ങിപ്പോയി, സിസ തോമസിന് കലി തീരുന്നില്ല', കാലടിയില്‍ സംഭവിച്ചത്

'പൊലീസ് ക്രൂരമായാണ് ഞങ്ങളെ ഉപദ്രവിച്ചത്. ലാത്തിവെച്ച് നെഞ്ചിലേക്ക് കുത്തിയ പൊലീസുകാര്‍ ഉണ്ട്'

'മേക്ക് മൈ വേ', എന്ന് പൊലീസിനോട് കയര്‍ത്ത് ഇറങ്ങിപ്പോയി, സിസ തോമസിന് കലി തീരുന്നില്ല', കാലടിയില്‍ സംഭവിച്ചത്
അനുശ്രീ പി കെ
1 min read|02 Nov 2026, 09:14 am
dot image

കൊച്ചി: പ്രതികാര ബുദ്ധിയോടെയാണ് വൈസ് ചാന്‍സലര്‍ സിസ തോമസ് വിദ്യാര്‍ത്ഥികളോട് പെരുമാറുന്നതെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി റിതിഷ. വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത വി സിയാണ് സിസ തോമസ് എന്നും മാസത്തില്‍ ഒരുതവണ സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ മാത്രമാണ് വി സി സര്‍വ്വകലാശാലയിലേക്ക് വരുന്നതെന്നും റിതിഷ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. വി സിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് കാലാവധി പോലും വെയ്ക്കാതെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ ഫെല്ലോഷിപ്പ് മുടങ്ങി പ്രതിസന്ധിയിലാണ് റിതിഷ. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയായ റിതിഷ കാലടി സര്‍വ്വകലാശാലയില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെ…

'കുടിവെള്ളം, സര്‍ട്ടിഫിക്കറ്റ് വിതരണം, അധ്യാപകരില്ലാത്തത് അടക്കം ഏറ്റവും അടിസ്ഥാനപരമായ 18 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആഗസ്റ്റ് മാസം വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. സര്‍വ്വകലാശാലയ്ക്ക് അധിക ബാധ്യതയാണെന്ന് പറഞ്ഞ് അധ്യയന വര്‍ഷം തുടങ്ങും മുമ്പ് ഗസ്റ്റ് അധ്യാപകരെ മൊത്തം പിരിച്ചുവിടുകയായിരുന്നു. വി സി സര്‍വ്വകലാശാലയിലേക്ക് വരാറില്ല. സിന്‍ഡിക്കേറ്റ് കൂടാനായി മാസത്തില്‍ ഒരുദിവസം മാത്രം വരും. അങ്ങനെയാണ് വി സി വരുന്ന ദിവസം സമരം ചെയ്യാമെന്ന് തീരുമാനിച്ചത്. സിന്‍ഡിക്കേറ്റ് യോഗം മുകള്‍ നിലയില്‍ പുരോഗമിക്കവെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ എ ഡി ബ്ലോക്കിലേക്ക് പോയി. രാത്രി 7.30 ആയിട്ടും പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് വി സിക്ക് വിദ്യാര്‍ത്ഥികളെ കേള്‍ക്കേണ്ടതില്ലെന്ന് പൊലീസ് വഴി ഞങ്ങളെ അറിയിക്കുകയായിരുന്നു.'

Ciza Thomas
സിസ തോമസ്

'തുടര്‍ന്ന് പുറത്തേക്ക് വന്ന വി സി 'മേക്ക് മൈ വേ' എന്നു പറഞ്ഞ് വി സി പൊലീസുകാര്‍ക്ക് നേരെ കയര്‍ത്തു. നമ്മളെ കേള്‍ക്കാതെ പോകാന്‍ കഴിയില്ലെന്ന് നില ഞങ്ങളും സ്വീകരിച്ചു. പൊലീസ് ക്രൂരമായാണ് ഞങ്ങളെ ഉപദ്രവിച്ചത്. ലാത്തിവെച്ച് നെഞ്ചിലേക്ക് കുത്തിയ പൊലീസുകാര്‍ ഉണ്ട്. എന്നാല്‍ പ്രതിഷേധക്കാര്‍ പരാതിയുമായി മുന്നോട്ട് പോയില്ല. അന്നേ ദിവസം വി സി പൊലീസ് സംരക്ഷണത്തില്‍ വി സി ഇറങ്ങിപ്പോയി. പിറ്റേദിവസം കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞ് എഫ്‌ഐആര്‍ ഇടുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് ഗവര്‍ണര്‍ ഇടപെട്ട ശേഷം തന്നെ അക്രമിച്ചുവെന്ന് കാട്ടി സിസ തോമസ് പരാതി നല്‍കിയത്. മുടിയില്‍ പിടിച്ച് വലിച്ചു, ഭിത്തിയില്‍ ഇടിച്ചു എന്നെല്ലാമായിരുന്നു ആരോപണം. ഇതിനൊന്നും തെളിവ് ഉണ്ടായിരുന്നില്ല. മുള്ളുകൊണ്ട് പോലും ആരും സിസ തോമസിനെ ഉപദ്രവിച്ചിട്ടില്ല. പിന്നീടും ഞങ്ങള്‍ സമരം തുടര്‍ന്നു. എന്നാല്‍ ഞങ്ങളോട് കലി സിസ തോമസിന് തീരുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍ ഹൈക്കോടതിയെ സമീപിച്ചത്', റിതിഷ പറയുന്നു.

Rithish, Kerala’s first transgender research scholar, shares details of the incidents that took place at Kalady Sanskrit University.
റിതിഷ

'സെപ്തംബര്‍ ഒന്നാം തീയതി മുതല്‍ 16 വിദ്യാര്‍ത്ഥികള്‍ സസ്‌പെന്‍ഷനിലാണ്. കൂടുതല്‍ പേരും പെണ്‍കുട്ടികളാണ്. കാലാവധി പോലും വെയ്ക്കാതെയാണ് സസ്‌പെന്‍ഷന്‍ മെമ്മോ അടിച്ചത്. സംഭവം അന്വേഷിക്കാന്‍ വി സി അടങ്ങുന്ന സിന്‍ഡിക്കേറ്റ് നിയമിച്ച അന്വേഷണ കമ്മീഷന് മുന്നില്‍ പോലും തെളിവ് ഹാജരാക്കാന്‍ സിസ തോമസിന് കഴിഞ്ഞിട്ടില്ല. പരാതി മാത്രമാണ് സിസ തോമസിന് ഉണ്ടായിരുന്നത്. സസ്‌പെന്‍ഷനിലായതോടെ തന്റെ ഫെല്ലോഷിപ്പ് മുടങ്ങി. ഫെല്ലോഷിപ്പ് ക്ലെയിം ചെയ്യാന്‍ 80 ശതമാനം ഹാജര്‍ വേണം. അറ്റന്‍ഡന്‍സ് ഇല്ലാത്തതുകൊണ്ട് ഫെല്ലോഷിപ്പ് ക്ലെയിം ചെയ്യാന്‍ പറ്റുന്നില്ല. ആകെ ഉണ്ടായിരുന്ന വരുമാനമാര്‍ഗമായിരുന്നു. അതും വഴി മുട്ടിച്ചു', റിതിഷ വ്യക്തമാക്കി.


dot image
To advertise here,contact us
dot image