അഭിഷേക് '86', ഇഷാന്‍ '60', സഞ്ജു '50'... 'സിക്‌സിൽ' ഈ വർഷം 400 അടിച്ച് ടീം ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര അവസാനിച്ചതിന് പിന്നാലെ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്

അഭിഷേക് '86', ഇഷാന്‍ '60', സഞ്ജു '50'... 'സിക്‌സിൽ' ഈ വർഷം 400 അടിച്ച്  ടീം ഇന്ത്യ
dot image

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര അവസാനിച്ചതിന് പിന്നാലെ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം 400 സിക്‌സുകള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മാത്രമല്ല ഒരു കലണ്ടര്‍ വര്‍ഷം ഒറ്റ എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഈ വര്‍ഷം 142 സിക്‌സുകള്‍ പറത്തി.

ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന 40ാം പോരാട്ടത്തിലാണ് 400 സിക്‌സ് നേട്ടം. അവസാന ടി20യില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ 11 സിക്‌സുകള്‍ പറത്തിയതോടെയാണ് ചരിത്രത്തിലാദ്യമായി ഒരു ടീം കലണ്ടര്‍ വര്‍ഷം 400 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്നത്.

ഇഷാന്‍ കിഷന്‍ 5, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 4, നമാന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ സിക്‌സുകള്‍ പറത്തി. നമാന്‍ ധിര്‍ ആണ് ഇന്ത്യയുടെ 400ാം സിക്‌സര്‍ തൂക്കിയ ബാറ്റര്‍.

ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. ഓസ്‌ട്രേലിയ 2025ല്‍ 326 സിക്‌സുകള്‍ ഒരു കലണ്ടര്‍ വര്‍ഷം പറത്തിയതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്.

ഈ വര്‍ഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരം ഓപ്പണര്‍ അഭിഷേക് ശര്‍മ തന്നെയാണ്. താരം 86 സിക്‌സുകള്‍ പറത്തി. ഇഷാന്‍ കിഷനാണ് രണ്ടാം സ്ഥാനത്ത് താരം 60 സിക്‌സുകള്‍. മൂന്നാം സ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണ്‍ ആണ്. താരം 50 സിക്‌സുകളും ഈ വര്‍ഷം പറത്തി.

content highlights:india first team to hit 400 t20i sixes in a calendar year

dot image
To advertise here,contact us
dot image