ഇത് ഡിസ്നിയുടെ പൂട്ട്! എഐ സ്റ്റാർട്ടപ്പിനെതിരെ 110 പേജിന്റെ പരാതിയുമായി ഡിസ്നി

ഈ പരാതിയിലൂടെ എഐ ഇമേജ് ജെനറേറ്റിങ്ങിനെതിരെ നടക്കുന്ന നിയമയുദ്ധത്തിൽ ആദ്യമായി നീക്കം നടത്തുന്ന ഹോളിവുഡ് കമ്പനികളായി ഡിസ്‌നിയും യൂണിവേഴ്‌സലും മാറി.

dot image

കോപ്പിറൈറ്റ് ലംഘനത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് മിഡ് ജേണിക്കെതിരെ ഡിസ്‌നിയും യൂണിവേഴ്‌സലും സംയുക്തമായി 110 പേജുള്ള പരാതി നൽകി. എഐ ഇമേജ് ജനറേറ്റർ കമ്പനിയെ 'പകർപ്പവകാശ രഹിത റൈഡർ' എന്നും 'അടിത്തറയില്ലാത്ത കോപ്പിയടിക്കാർ' എന്നുമാണ് ഡിസ്നിയും യൂണിവേഴ്സലും മുദ്രകുത്തിയത്.

ഈ പരാതിയിലൂടെ എഐ ഇമേജ് ജനറേറ്റിങ്ങിനെതിരെ നടക്കുന്ന നിയമയുദ്ധത്തിൽ ആദ്യമായി നീക്കം നടത്തുന്ന ഹോളിവുഡ് കമ്പനികളായി ഡിസ്‌നിയും യൂണിവേഴ്‌സലും മാറി.

ലോസ് ഏഞ്ചൽസിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ, മിഡ്ജോർണി രണ്ട് ഹോളിവുഡ് സ്റ്റുഡിയോകളുടെ പ്രധാനപ്പെട്ട കഥാപാത്രങ്ങളുടെ പകർപ്പുകളാണ് അനധികൃധമായി ഉപയോഗിച്ചെന്നാണ് ആരോപണം. സ്റ്റാർ വാർസിലെ ഡാർത്ത് വാഡർ, ഡെസ്പിക്കബിൾ മിയിലെ മിനിയൻസ് തുടങ്ങിയ പ്രശസ്ത കഥാപാത്രങ്ങളുടെ 'അനധികൃത പകർപ്പുകൾ' സൃഷ്ടിച്ച് വിതരണം ചെയ്തുവെന്നാണ് കമ്പനികള്‍ ആരോപിക്കുന്നത്.

'പകർപ്പവകാശ രഹിതമായ ഒരു കമ്പനിയാണ് റൈഡർ. കോപ്പിയടി എന്നത് പൈറസി തന്നെയാണ്. ഒരു ചിത്രമോ വീഡിയോയോ എഐ അല്ലെങ്കിൽ മറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്നത് അതിനെ ലംഘനമല്ലാതാക്കുന്നില്ല,' എന്നും കമ്പനികൾ പരാതിയിൽ പറയുന്നു.

സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള എഐ കമ്പനിയോട് പകർപ്പവകാശമുള്ള സൃഷ്ടികളുടെ ഉപയോഗം നിർത്തലാക്കാനും അത്തരം ഇമേജ് നിർമ്മാണം തടയാനും സാങ്കേതിക നടപടികൾ സ്വീകരിക്കാനുമുള്ള തങ്ങളുടെ അഭ്യർത്ഥനകൾ അവഗണിച്ചുവെന്നും സ്റ്റുഡിയോകൾ അവകാശപ്പെട്ടിട്ടുണ്ട്.

Content Highlight-Disney, Universal sue AI firm Midjourney for copyright infringement

dot image
To advertise here,contact us
dot image