ഫോൺ ചാർജ് ചെയ്യുന്നത് കറണ്ട്ബില്ല് വർധിപ്പിക്കുമോ?ഫോൺചാർജർ ഒരുമാസം എത്രവൈദ്യുതി ഉപയോഗിക്കുന്നുണ്ട്

ദിവസവും സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് വീട്ടിലെ വൈദ്യുതി ബില്‍ കൂട്ടുമോ? ഒരു മാസം എത്ര യൂണിറ്റ് വൈദ്യുതി ചെലവാകും? കണക്കുകള്‍ അറിയാം.

ഫോൺ ചാർജ് ചെയ്യുന്നത് കറണ്ട്ബില്ല് വർധിപ്പിക്കുമോ?ഫോൺചാർജർ ഒരുമാസം എത്രവൈദ്യുതി ഉപയോഗിക്കുന്നുണ്ട്
dot image

മിക്കവരുടെയും ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സ്മാര്‍ട്ട്‌ഫോണ്‍. രാവിലെ ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങുന്നതുവരെ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പലരും. ബാറ്ററി തീരുമ്പോള്‍ ചാര്‍ജ് ചെയ്ത് വീണ്ടുംവീണ്ടും ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ ദിവസവും ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിലൂടെ വൈദ്യുതി ബില്‍ എത്രത്തോളം കൂടുമെന്ന് ചിന്തിച്ചിട്ടുണ്ടോ?.

ഒരു തവണ ചാര്‍ജ് ചെയ്യാന്‍ എത്ര വൈദ്യുതി വേണം?

ഇന്നത്തെ മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും 5,000mAh ബാറ്ററിയാണുള്ളത്. ഏകദേശം 4 വോള്‍ട്ട് വോള്‍ട്ടേജുള്ള ബാറ്ററിയാണെന്ന് കണക്കാക്കിയാല്‍ അതില്‍ സംഭരിക്കാവുന്ന ഊര്‍ജം ഏകദേശം 20 വാട്ട്-അവര്‍ ആണ്.എന്നാല്‍ ചാര്‍ജിങ് സമയത്ത് ഉണ്ടാകുന്ന ഊര്‍ജനഷ്ടം കൂടി കണക്കിലെടുക്കണം. ഫോണിന്റെ ബാറ്ററി ശേഷി, ചാര്‍ജറിന്റെ കാര്യക്ഷമത, ഉപയോഗരീതി എന്നിവയെല്ലാം വൈദ്യുതി ഉപഭോഗത്തെ സ്വാധീനിക്കും. ഒരു സ്മാര്‍ട്ട്‌ഫോണ്‍ പൂജ്യം ശതമാനത്തില്‍നിന്ന് 100 ശതമാനത്തിലേക്ക് ചാര്‍ജ് ചെയ്യാന്‍ ഏകദേശം 0.019 യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്ക്.

charging phone increase your electricity bil

ഒരു മാസം എത്ര യൂണിറ്റ് വൈദ്യുതി ചെലവാകും?

ദിവസവും ഒരുതവണ ഫോണ്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യുമ്പോള്‍ വൈദ്യുതി ഉപഭോഗം ഇങ്ങനെയായിരിക്കും

  • ഒരു ദിവസം- 0.019 യൂണിറ്റ്
  • 10 ദിവസം- 0.19 യൂണിറ്റ്
  • ഒരു മാസം (30 ദിവസം)- 0.57 യൂണിറ്റ്
  • ഒരു വര്‍ഷം ഏകദേശം - 6.94 യൂണിറ്റ്

ദിവസവും ഒരുതവണ പൂര്‍ണമായി ചാര്‍ജ് ചെയ്താലും ഒരു മാസം ഫോണ്‍ ഉപയോഗിക്കുന്ന വൈദ്യുതി ഒരു യൂണിറ്റില്‍ താഴെയായിരിക്കും.

വൈദ്യുതി ബില്ലില്‍ എത്ര രൂപ കൂടും?

ഒരു യൂണിറ്റ് വൈദ്യുതിക്ക് ശരാശരി എട്ട് രൂപയാണ് ചെലവെന്ന് കരുതിയാല്‍ മാസത്തെ 0.57 യൂണിറ്റ് വൈദ്യുതിക്ക് ഏകദേശം 4.56 രൂപ മാത്രമേ വേണ്ടിവരൂ. അതായത് ദിവസവും ഒരുതവണ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് മാസം ഏകദേശം അഞ്ച് രൂപയോളം ചെലവാകാം. ദിവസവും രണ്ടുതവണ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഇത് ഏകദേശം പത്ത് രൂപയോളമാകാം. എന്നാല്‍ വൈദ്യുതി നിരക്ക്, ഫോണിന്റെ ബാറ്ററി ശേഷി, ചാര്‍ജിങ് ശീലം എന്നിവ അനുസരിച്ച് വ്യത്യാസമുണ്ടാകും.

charging phone increase your electricity bil

ചാര്‍ജര്‍ പ്ലഗില്‍ കണക്ട് ചെയ്ത് ഇട്ടാല്‍ വൈദ്യുതി ചെലവാകുമോ?

ഫോണ്‍ ചാര്‍ജ് ചെയ്തുകഴിഞ്ഞാലും ചാര്‍ജര്‍ സ്വിച്ച് ഓണായ നിലയില്‍ സോക്കറ്റില്‍ ഘടിപ്പിച്ചുവെച്ചാല്‍ ചെറിയ തോതില്‍ വൈദ്യുതി ചെലവാകാം. ഇതിനെ സ്റ്റാന്‍ഡ്ബൈ പവര്‍ ഉപഭോഗം എന്നു വിളിക്കുന്നു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഫോണ്‍ ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ ചാര്‍ജര്‍ സ്വിച്ച് ഓഫ് ചെയ്യുകയോ സോക്കറ്റില്‍നിന്ന് മാറ്റുകയോ ചെയ്യുന്നതാണ് നല്ലത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിലൂടെ മാത്രം വീട്ടിലെ വൈദ്യുതി ബില്ലില്‍ വലിയ വര്‍ധനയുണ്ടാകില്ല. എങ്കിലും വൈദ്യുതി ഉപയോഗിക്കുന്ന മറ്റ് ഉപകരണളുടെ കാര്യത്തിലും ശ്രദ്ധയുണ്ടാകുന്നത് ഗുണം ചെയ്യും.

Content Highlights :Does charging your phone increase your electricity bill? Do you know how much electricity a phone charger consumes in a month?




                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image