വിദേശയാത്രകള്‍ക്ക് മുന്നേ ബോര്‍ഡിങ് പാസ് സ്റ്റോറി ഇടുന്നവരാണോ നിങ്ങള്‍? പണികിട്ടും

മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാവിദഗ്ദര്‍

dot image

വിദേശ യാത്രകള്‍ക്ക് തയ്യാറെടുക്കുന്ന ധാരാളം വ്യക്തികള്‍ അവരുടെ ബോര്‍ഡിങ് പാസ് സ്റ്റോറി ആയിട്ടോ സ്റ്റാറ്റസ് ആയിട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് കാണാന്‍ സാധിക്കും. ഇത്തരത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയരിക്കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍. ഇതിലൂടെ ഒരാളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് അനായാസം ശേഖരിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍.

ബോര്‍ഡിങ് പാസിലെ ബാര്‍കോഡ് വഴി യാത്രക്കാരന്റെ ഫോണ്‍ നമ്പര്‍, ഫ്രീക്വന്റ് ഫ്‌ലയര്‍ അംഗത്വ നമ്പര്‍, അതേ നമ്പറില്‍ ബുക്ക് ചെയ്ത മറ്റ് യാത്രാ വിവരങ്ങള്‍ എന്നിവ ശേഖരിക്കാന്‍ വിദഗ്ധ ഹാക്കര്‍മാര്‍ക്ക് സാധിക്കും. ഈ വിവരങ്ങളെല്ലാം അറിയുന്നതിലൂടെ നിങ്ങളുടെ യാത്ര വരെ മുടക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. വിമാന സീറ്റ് ചേഞ്ച് ചെയ്യാനും ഭാവിയിലെ യാത്രകള്‍ റദ്ദാക്കാനും ബോര്‍ഡിംഗ് പാസിലെ ഉള്ളടക്കം പുറത്തുപോകുന്നത് വഴിവെച്ചേക്കാം. എയര്‍ലൈന്‍ അക്കൗണ്ട് മാറ്റാനും, ഹോട്ടലുകളുടെയും ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളുടെയും ബുക്കിങ് മാറ്റി ആള്‍മാറാട്ടം നടത്താനും ഹാക്കര്‍മാര്‍ ശ്രമിച്ചേക്കും.

ബോര്‍ഡിങ് പാസ് പങ്കുവയ്‌ക്കേണ്ട നിര്‍ബന്ധിത സാഹചര്യം ഉണ്ടായാല്‍ വ്യക്തിഗത ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാണ് വിദഗ്ദര്‍ ആവശ്യപ്പെടുന്നത്. എല്ലാ യാത്രാരേഖകളും സ്വകാര്യ വ്യക്തിഗത വിവരങ്ങളായി കണക്കാക്കണം. ഇവ പൊതു പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി.

Content Highlights: Never Share A Photo Of Your Boarding Pass On Social Media

dot image
To advertise here,contact us
dot image