'കാർത്തിക്ക് മുന്നേ ദില്ലിയാകേണ്ടിയിരുന്നത് വിജയ് സേതുപതി, കഥ കേട്ടപ്പോൾ തന്നെ ഹിറ്റാകുമെന്ന് അറിയാമായിരുന്നു'

'കൈതി ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്'; തുറന്നുപറഞ്ഞ് വിജയ് സേതുപതി

'കാർത്തിക്ക് മുന്നേ ദില്ലിയാകേണ്ടിയിരുന്നത് വിജയ് സേതുപതി, കഥ കേട്ടപ്പോൾ തന്നെ ഹിറ്റാകുമെന്ന് അറിയാമായിരുന്നു'
vijay sethupathi and karthi
dot image

ലോകേഷ് കനകരാജിന്റെ കരിയറിൽ നിർണായകമായ സിനിമയാണ് കാർത്തി നായകനായി 2019ൽ റിലീസിന് എത്തിയ കൈതി. ചിത്രം തിയേറ്റററുകളിൽ നിന്ന് വിജയം നേടുക മാത്രമല്ല, ഇന്ത്യയിലെമ്പാടും അനവധി കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രവും കൈതി ആയിരുന്നു. ലോകേഷിന്റെ സിനിമകളിൽ ഏറ്റവും മികച്ചതായി പലരും കണക്കാക്കുന്ന ചിത്രം കൂടിയാണ് കൈതി. ഇപ്പോഴിതാ കാർത്തിയ്ക്ക് മുന്നേ സിനിമയിൽ നായകൻ ആകേണ്ടിയിരുന്നത് വിജയ് സേതുപതി ആയിരുന്നു. കഥ അന്ന് ഫിക്സ് ആയില്ലെന്നും പിന്നീട് കാർത്തി ആ റോൾ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും വിജയ് സേതുപതി പറയുന്നു.

‘ഞാന്‍ ചെയ്യാതെ വിട്ടതിന് ശേഷം അത് എനിക്ക് ചെയ്യാമായിരുന്നു എന്ന് തോന്നിയത് ഒരു ചിത്രമാണ്. കൈതിയായിരുന്ന് അത്. അന്ന് അത് ഫിക്‌സായിരുന്നില്ല. ഞങ്ങള്‍ പ്രൊജക്ടിനെ കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് കാര്‍ത്തി സാര്‍ ചെയ്യുകയാണെന്ന് പറഞ്ഞു. കാര്‍ത്തി സാര്‍ ഈ കാര്യം എന്നോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു.

വി.എസ് ഞാന്‍ ആ റോള്‍ ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍, സൂപ്പറായി ചെയ്യൂ സാര്‍ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ലോകേഷ് എനിക്ക് അനിയനെ പോലെയാണ്. കാര്‍ത്തി സാര്‍ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ആളുമാണ്. കഥ കേട്ടപ്പോള്‍ തന്നെ ചിത്രം ഹിറ്റാകുമെന്ന് എനിക്കറിയാമായിരുന്നു. ഈ ചിത്രമൊഴിച്ചാല്‍ വേറെ ഒരു പടവും എനിക്ക് അങ്ങനെ ചെയ്യാമായിരുന്നുവെന്ന് തോന്നിയിട്ടില്ല,’ വിജയ് സേതുപതി പറഞ്ഞു.

അതേസമയം, കൈതിയുടെ രണ്ടാം ഭാഗത്തിലൂടെ ദില്ലി എന്ന കാർത്തിയുടെ കഥാപാത്രത്തിന്റെ മടങ്ങിവരവ് കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഇക്കഴിഞ്ഞ വർഷങ്ങളിൽ നിരവധി തവണ റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ കൈതി 2വിനെ കുറിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രജനികാന്ത് നായകനായ കൂലി എന്ന സിനിമയ്ക്ക് ശേഷം കൈതി 2 ചെയ്യുമെന്നായിരുന്നു നേരത്തെ ലോകേഷ് കനകരാജും പറഞ്ഞിരുന്നത്.

Content Highlights: Actor Vijay Sethupathi reveals that he was initially supposed to play the character Delhi in Lokesh Kanagaraj's Kaithi. He says he happily agreed when Karthi called and explained the situation.

dot image
To advertise here,contact us
dot image