കേരള സാർ!; ഹിമാചലിനെ തകർത്ത് സഞ്ജുവും പിള്ളേരും അടുത്ത റൗണ്ടിലേക്ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം അടുത്ത റൗണ്ടിൽ. നിർണായക മത്സരത്തിൽ ഹിമാചലിനെ തകർത്തെറിഞ്ഞാണ് കേരളം സൂപ്പർ ലീഗ് റൗണ്ടിലേക്ക് മുന്നേറിയത്. 67 റൺസിനാണ് കേരളത്തിന്റെ ജയം.

കേരള സാർ!; ഹിമാചലിനെ തകർത്ത് സഞ്ജുവും പിള്ളേരും അടുത്ത റൗണ്ടിലേക്ക്
KERALA
dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം അടുത്ത റൗണ്ടിൽ. നിർണായക മത്സരത്തിൽ ഹിമാചലിനെ തകർത്തെറിഞ്ഞാണ് കേരളം സൂപ്പർ ലീഗ് റൗണ്ടിലേക്ക് മുന്നേറിയത്. 67 റൺസിനാണ് കേരളത്തിന്റെ ജയം.

ഹിമാചലിനെതിരേ ആദ്യം ബാറ്റ് ചെയ്ത കേരളം പടുത്തുയർത്തിയത് 268 റൺസെന്ന റെക്കോഡ് സ്‌കോറാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു.

മുഹമ്മദ് അസറുദ്ദീന്റെ തകർപ്പൻ സെഞ്ചുറിയും സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ് എന്നിവരുടെ ഇന്നിങ്‌സുകളുമാണ് കേരളത്തിന് മികച്ച സ്‌കോർ സമ്മാനിച്ചത്. അസറുദ്ദീൻ 57 പന്തിൽ നിന്ന് 101 റൺസെടുത്തു.

16 പന്തിൽ 35 റൺസാണ് രോഹൻ കുന്നുമ്മൽ നേടിയത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു 21 പന്തിൽ നിന്ന് 44 റൺസെടുത്താണ് പുറത്തായത്. പിന്നീടിറങ്ങിയ വിഷ്ണു വിനോദ് 11 പന്തിൽ നിന്ന് 22 റൺസെടുത്ത് പുറത്തായി.

മറുപടി ബാറ്റിങ്ങിൽ വൈഭവ് കാൾട്ട (57 ), ഏകാന്ത് സെൻ (39 ), ആര്യമാൻ സിംഗ് (30 ), എന്നിവർ ഹിമാചലിനായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

content highlights: Kerala defeated Himachal Pradesh by 67 runs in a high-scoring Syed Mushtaq Ali Trophy group-stage match after defending 268/4.

dot image
To advertise here,contact us
dot image