
ലോകമാകെ ജനസംഖ്യ 10 കോടി ആകുമെന്ന് പ്രവചനം. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ്റാണ് ഇതുമായി ബന്ധപ്പെട്ട് പ്രവചനം നടത്തിയത്. ലോകത്ത് എ ഐ വിപുലമാകുന്നതോടെയായിരിക്കും ജനസംഖ്യ ഇത്തരത്തില്‍ കുറയുകയെന്നാണ് പ്രവചനം
മനുഷ്യരാശിയുടെ ഭാവി എന്താകും എന്നത് ചിന്തിപ്പിക്കുന്ന ചോദ്യമാണിത്. 2300 ആകുമ്പോഴേക്കും ഭൂമിയില്‍ 10 കോടി മനുഷ്യര്‍ മാത്രം അവശേഷിക്കും. അത് യുദ്ധം കൊണ്ടായിരിക്കില്ല. പകരം എഐ നമ്മുടെ ജോലി ഏറ്റെടുക്കുന്നതിലൂടെയായിരിക്കുമെന്നാണ് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ്റ് സുഭാഷ് കാക്ക് പ്രവചിച്ചിരിക്കുന്നത്.
ഒക്ലഹോമ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്റിസ്റ്റാണ് അദ്ദേഹം. ' എഐ കൂട്ടത്തോടെ തൊഴില്‍ നഷ്ടം വരുത്തി നമ്മേ നിശബ്ദമായി ഇല്ലാതാക്കും ,അത് ആഗോള ജനന നിരക്ക് തുടര്‍ച്ചയായി കുറയുന്നതിലേക്ക് നയിക്കും' .
ജനങ്ങള്‍ക്ക് എഐ യുടെ ശക്തിയെക്കുറിച്ച് ധാരണയില്ലന്നും നമ്മള് ചെയ്യേണ്ട കാര്യങ്ങളൊക്കെ അക്ഷരാര്‍ഥത്തില്‍ കമ്പ്യൂട്ടറുകളോ റോബോര്‍ട്ടുകളും ചെയ്യും. മനുഷ്യര്‍ ചെയ്യുന്ന മിക്ക കാര്യങ്ങള്‍ക്കും പകരമാകാന്‍ എഐ യ്ക്ക് കഴിയും. എന്ന് സുഭാഷ് കാക്ക് പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവിയില്‍ തൊഴില്‍ ഇല്ലാത്തവരായി മാറാന്‍ സാധ്യതയുളളത് മുന്നില്‍ കണ്ട് കുട്ടികളുണ്ടാകാന്‍ ആളുകള്‍ മടിക്കും. ഇതോടെ ജനന നിരക്ക് കുത്തനെ കുറയും.
2300ലോ 2380 ലോ ഭൂമിയില്‍ ആകെ 10 കോടി ജനങ്ങള്‍ എന്ന നിലയിലേക്ക് ജനങ്ങളുടെ എണ്ണം കുറയാമെന്നും ജനസംഖ്യാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും സുഭാഷ് കാക്ക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷങ്ങളില്‍ യൂറോപ്പ്, ചൈന, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ ജനസംഖ്യാനിരക്കില്‍ ഈ കുറവ് പ്രകടമായിരിരുന്നുവെന്നത് തന്റെ വാദത്തിന് ബലം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവണത ഉടനെ കണ്ടുതുടങ്ങില്ലെങ്കിലും ഭാവിയില്‍ അതിനെ മറികടക്കാന്‍ വളരെ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു.
Content Highlights :World population will reach 100 million Indian-origin computer scientist makes shocking prediction