പ്രൊഫൈല്‍ ഗ്രിഡിലെ പോസ്റ്റുകള്‍ പുന:ക്രമീകരിക്കാനുള്ള പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് തന്നെ സ്വയം പ്രൊഫൈല്‍ അടിപൊളിയാക്കാന്‍ സാധിക്കും. ഇതുപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ ഇല്ലാതാക്കുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്യാതെ തന്നെ അവയുടെ ക്രമം മാറ്റാന്‍ കഴിയുന്നു.
നിങ്ങള്‍ ഒരു കണ്ടന്റ് ക്രീയേറ്ററാണെങ്കിലോ ചെറുകിട ബിസിനസ് നടത്തുന്ന ആളാണെങ്കിലോ അതുമല്ല വൃത്തിയുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വേണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കിലോ ഈ പുതിയ സവിശേഷിത ഉപയോഗിക്കാന്‍ കഴിയും.
എങ്ങനെയാണ് പ്രൊഫൈല്‍ഗ്രിഡ് ക്രമീകരിക്കുന്നത്
1 ആദ്യം നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ തുറന്ന് അതിന്റെ വലതുവശത്ത് മുകളിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്ത് പ്രൊഫൈല്‍ ഗ്രിഡ് ആക്‌സസ് ചെയ്യാവുന്നതാണ്.
2 അടുത്തതായി നിങ്ങളുടെ പ്രൊഫൈലിലെ ഏതെങ്കിലും ഒരു പോസ്റ്റ് അമര്‍ത്തി പിടിക്കുക. അപ്പോള്‍ നിരവധി ഓപ്ഷനുകളുള്ള ഒരു പോപ്പ്-അപ്പ് മെനു ദൃശ്യമാകും.
3 ഇപ്പോള്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പോസ്റ്റുകള്‍ നീക്കാവുന്നതാണ്. ഒരു പോസ്റ്റ് ഡ്രാഗ് ചെയ്ത് ആവശ്യമുള്ള സ്ഥാനത്തേക്ക് ഇടുക. ലേഔട്ടില്‍ നിങ്ങള്‍ക്ക് തൃപ്തിയാകുന്നതുവരെ നിങ്ങള്‍ക്ക് പോസ്റ്റുകള്‍ മാറ്റിയും മറിച്ചുമൊക്കെ അറേഞ്ച് ചെയ്യാവുന്നതാണ്.
4 നിങ്ങള്‍ പ്രൊഫൈലില്‍ വരുത്തിയ മാറ്റങ്ങള്‍ അപ്പോള്‍ത്തന്നെ സേവ് ചെയ്യപ്പെടുകയും നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും അപ്പോള്‍ത്തന്നെ മാറ്റങ്ങള്‍ ദൃശ്യമാകുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ പോസ്റ്റുകളുടെ ഡേറ്റുകള്‍ മാറാതെ തുടരുകയും ചെയ്യും.
ഇങ്ങനെ നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഒന്നും നഷ്ടപ്പെടാതെതന്നെ കൂടുതല്‍ ഭംഗിയുള്ള ഇന്‍സ്റ്റഗ്രാം ഫീഡ് സൃഷ്ടിക്കാന്‍ കഴിയുന്നു.
Content Highlights : Instagram has introduced a new feature to rearrange posts in the profile grid.