നവി മുംബൈയിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര സർവീസ്; അബുദാബി യാത്രയ്ക്കായി എയർ ഇന്ത്യ എക്സ്പ്രസ്

നവി മുംബൈ വിമാനത്താവളത്തെ അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തിലേക്ക് ഉയർത്തിക്കൊണ്ടാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്

നവി മുംബൈയിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര സർവീസ്; അബുദാബി യാത്രയ്ക്കായി എയർ ഇന്ത്യ എക്സ്പ്രസ്
dot image

മുംബൈ മേഖലയിലുള്ള പ്രവാസികൾക്കും ബിസിനസ് യാത്രികർക്കും വൻ യാത്രാ സൗകര്യമൊരുക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കും. നവി മുംബൈയിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര വിമാന സർവീസായിരിക്കും ഇത്.

നവി മുംബൈ വിമാനത്താവളത്തെ അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തിലേക്ക് ഉയർത്തിക്കൊണ്ടാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ജൂലൈ 15 മുതൽ ആരംഭിക്കുന്ന നവി മുംബൈ - അബുദാബി സർവീസ് തുടക്കത്തിൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. തുടർന്ന് ജൂലൈ അവസാനത്തോടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയർലൈൻ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുള്ളവർക്ക് അബുദാബിയിലേക്ക് പോകാൻ മികച്ചൊരു രണ്ടാമത്തെ പ്രവേശന കവാടമായി നവി മുംബൈ മാറും. പുതിയ സർവീസ് കൂടി ആരംഭിക്കുന്നതോടെ അബുദാബി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലേക്ക് ആകെ 30 പ്രതിവാര സർവീസുകളായിരിക്കും എയർ ഇന്ത്യ എക്‌സ്പ്രസ് നവി മുംബൈയിൽ നിന്ന് നടത്തുക.

നിലവിൽ മുംബൈയിൽ നിന്ന് 95-ലധികം സർവീസുകളും പൂനെയിൽ നിന്ന് നൂറിലധികം സർവീസുകളും കമ്പനിക്കുണ്ട്. ഗൾഫ് മേഖലയിലാകെ ശക്തമായ സാന്നിധ്യമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്, യു.എ.ഇക്ക് പുറമെ ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് വിപുലമായ സർവീസുകൾ നടത്തുന്നുണ്ട്.

Content Highlights: Air India Express has commenced its first international flight from Navi Mumbai to Abu Dhabi, marking a significant milestone for the airport's international operations. The service is expected to benefit business travelers, tourists, and the large Indian expatriate community in the UAE.

dot image
To advertise here,contact us
dot image