ഡിജിറ്റൽ ഇന്ത്യയല്ല, എഐ ഇന്ത്യ; ചാറ്റ് ജിപിടി ഉപയോക്താക്കളിൽ ഇന്ത്യ അമേരിക്കയെ മറികടന്നു

ഇന്ത്യയിൽ എ ഐ പവർ ടൂളുകളുടെ വർധിച്ചുവരുന്ന സ്വീകാര്യത കൂടിയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്

dot image

പുതിയ കാലം എഐ സാങ്കേതിക വിദ്യകളുടേതാണ്. തൊഴിലിടങ്ങളിലും ബിസിനസ് മേഖലകളിലും തുടങ്ങി എല്ലാ മേഖലകളിലും വലിയ മാറ്റമാണ് എഐ സാങ്കേതിക വിദ്യയിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പാരമ്പര്യ രീതികൾ ഉപേക്ഷിച്ച് റോബോട്ടിക്ക് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പുതിയ കാലത്തിന്റെ വേഗതയോട് മത്സരിക്കാനൊരുങ്ങുകയാണ് കമ്പനികളും. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഇന്ത്യയാണ് ഈ ഗിയർ മാറ്റത്തിൽ മുന്നിൽ.

വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബോണ്ടിന്റെ ട്രെൻഡ്‌സ്- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള എഐ സംവിധാനമായ ചാറ്റ്ജിപിടിയുടെ ഉപയോഗത്തിൽ ഇന്ത്യ അമേരിക്കയെ മറികടന്നിരുന്നു. ആഗോള ചാറ്റ്ജിപിടി ഉപയോക്താക്കളിൽ ഇപ്പോൾ 13.5% ഇന്ത്യക്കാരാണ്, യുഎസിനെയും (8.9%) ഇന്തോനേഷ്യയെയും (5.7%) മറികടന്നാണ് ഈ നേട്ടം.

ഡീപ്സീക്ക് മൊബൈൽ ആപ്പിന്റെ ഉപയോഗത്തിലും ഇന്ത്യ ആഗോളതലത്തിൽ മൂന്നാമതുണ്ട്. ചൈന (33.9%), റഷ്യ (9.2%) എന്നിവയ്ക്ക് പിന്നിൽ ഏഴ് ശതമാനത്തോളമാണ് ഇന്ത്യയിൽ ഡീപ്സീക്കിന്റെ ഉപയോഗം. ഇന്ത്യയിൽ എഐ-പവർ ടൂളുകളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കൂടിയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്.

Content Highlight: India is the largest user of ChatGPT

dot image
To advertise here,contact us
dot image