യുപിഐ ഇടപാടുകള്‍ നടത്തുന്നവരാണോ? ഇന്ന് മുതല്‍ ഈ മാറ്റങ്ങള്‍ നിങ്ങള്‍ക്കും ബാധകം

എന്‍പിസിഐ, ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവന്ന പ്രധാന മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

dot image

നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവന്ന പ്രധാന മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് പ്രധാനമായും ഈ നിയമങ്ങള്‍ ബാധിക്കുന്നത്.

ഓരോ യുപിഐ ആപ്പിലും ഇനി മുതല്‍ ഒരു ദിവസം 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കുള്ളു. യുപിഐ ഓട്ടോ-പേയ്മെന്റുകള്‍ (ഇംഎഐ, ഒടിടി സബ്‌സക്രിപ്ഷന്‍,എസ്‌ഐപി തുടങ്ങിയവ്) ഇനി മുതല്‍ നിര്‍ദ്ദിഷ്ട സമയ സ്ലോട്ടുകളില്‍ മാത്രമേ പ്രോസസ്സ് ചെയ്യൂ (രാവിലെ 10 മണിക്ക് മുമ്പ്, ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകുന്നേരം 5 മണി വരെ, രാത്രി 9:30 ന് ശേഷം).

നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഇനി നിങ്ങള്‍ക്ക് ഒരു ദിവസം 25 ശ്രമങ്ങളുടെ പരിധി ഉണ്ടായിരിക്കും. ഒരു ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് 3 ശ്രമങ്ങള്‍ മാത്രമേ ഉണ്ടാകൂ, ഓരോ ചെക്കിനും ഇടയില്‍ 90 സെക്കന്‍ഡ് കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും. 'പെന്‍ഡിംഗ്' അല്ലെങ്കില്‍ 'പ്രോസസ്സിംഗ്' എന്ന് കാണിക്കുന്നതിന് പകരം നിമിഷങ്ങള്‍ക്കുള്ളില്‍ യഥാര്‍ത്ഥ പേയ്മെന്റ് സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കണം എന്നത് നിര്‍ബന്ധമാക്കി.

യുപിഐ ഇടപാടുകള്‍ ലളിതവും സുരക്ഷിതവുമാക്കുന്നതിനാണ് പുതിയ മാറ്റങ്ങളെന്നാണ് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ആത്യന്തികമായി കൂടുതല്‍ ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള എന്‍സിപിഐയുടെ നിര്‍ണായക നടപടികളും കൂടിയാണിവ.

Content Highlights: New UPI rules from today

dot image
To advertise here,contact us
dot image