ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ നഗ്നദൃശ്യം പകര്‍ത്തി, മാനം പോയെന്ന് പൊലീസുകാരന്‍; 10.8 ലക്ഷം പിഴയിട്ട് കോടതി

ഗൂഗിളിന്റേത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച കോടതി പിഴ വിധിക്കുകയായിരുന്നു.

dot image

തിവിചിത്രമായ ഒരു കേസിന് വിധി പറഞ്ഞിരിക്കുകയാണ് അര്‍ജന്റീനയിലെ ഒരു കോടതി. പ്രതിസ്ഥാനത്ത് ഗൂഗിളും പരാതിക്കാരന്‍ അര്‍ജന്റീന സ്വദേശിയുമാണ്. നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചവെന്നാണ് ഗൂഗിളിനെതിരെയുള്ള പരാതി. സംഗതിയുടെ ഗൗരവം തിരിച്ചറിഞ്ഞ കോടതി പരാതിക്കാരന് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പരാതിക്കാരന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.

2017-ലാണ് കേസിന് ആസ്പദമായ സംഭവം. ചെറിയ പട്ടണത്തിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ നഗ്‌നനായി വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടയില്‍ അതുവഴി പോയ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ കാര്‍ ഇയാളുടെ പിന്‍വശം പകര്‍ത്തുകയും ഇത് പിന്നീട് പങ്കുവയ്ക്കപ്പെടുകയുമായിരുന്നു. ഇതോടെ സഹപ്രവര്‍ത്തകരും അയല്‍ക്കാരും ഇയാളെ അറിയുന്നവരുമെല്ലാം പൊലീസ് ഉദ്യോഗസ്ഥനെ പരിഹസിച്ച് രംഗത്തെത്തി. ഇയാളുടെ മുഖം വ്യക്തമായിരുന്നില്ലെങ്കിലും വീട്ട് നമ്പര്‍, സ്ട്രീറ്റിന്റെ പേര് എന്നിവയിലൂടെയാണ് ഇയാളാണ് ഇതെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്.

സഹികെട്ട് 2019ലാണ് ഇയാള്‍ തന്റെ അന്തസ്സിന് കോട്ടം വരുത്തി എന്ന് ആരോപിച്ച് ഗൂഗിളിനെതിരെ കോടതിയെ സമീപിക്കുന്നത്. ഇയാളുടെ വീടിന് ചുറ്റുമുള്ള മതിലിന് പൊക്കം കുറവായിരുന്നു എന്നും അത് യുവാവിന് സ്വകാര്യത നല്‍കിയിരുന്നില്ലെന്നുമാണ് ഗൂഗിള്‍ കോടതിയില്‍ വാദിച്ചത്. കീഴ്ക്കോടതി കേസ് തള്ളി. പിന്നീട് മേല്‍ക്കോടതിയാണ് കേസ് പരിഗണിക്കുന്നതും ശിക്ഷ വിധിക്കുന്നതും.

ഗൂഗിളിന്റേത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച കോടതി പിഴ വിധിക്കുകയായിരുന്നു.

Content Highlights :Google Street View car captured a nude image of a person. Court orders Google to pay Rs 10 lakh compensation for violation of personal dignity

dot image
To advertise here,contact us
dot image