ഇനി കിടിലന്‍ സ്റ്റാറ്റസുകള്‍ ഇടാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തിയിരിക്കുന്നു

dot image

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തിയിരിക്കുന്നു. വാട്‌സ്ആപ്പിലും ഇനി ഇന്‍സ്റ്റഗ്രാം പോലെ കിടിലന്‍ സ്റ്റാറ്റസുകള്‍ ഇടാം. വാട്ട്‌സ്ആപ്പ് മ്യൂസിക് സ്റ്റിക്കറുകള്‍, ഇന്ററാക്ടീവ് ടൂളുകള്‍, ലേഔട്ട് കൊളാഷുകള്‍ എന്നിവയുള്‍പ്പെടെയാണ് പുതിയ ഫീച്ചറിലുള്ളത്.

ഒരൊറ്റ സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഒന്നിലധികം ഫോട്ടോകള്‍ (ആറ് വരെ) പങ്കിടാന്‍ അനുവദിക്കുന്ന കൊളാഷ് ഫീച്ചര്‍ ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഉപയോഗിക്കാം. ഒരു സ്ലൈഡില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനുപകരം ഒരു കൊളാഷ് നിര്‍മിക്കാന്‍ കഴിയും. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മ്യൂസിക്ക് ചേര്‍ക്കാനുള്ള ഓപ്ഷനോടൊപ്പം സാഹചര്യത്തിനൊത്ത് ഒരു മ്യൂസിക് സ്റ്റിക്കര്‍ ഷെയര്‍ ചെയ്യാനും സാധിക്കും. ഇന്‍സ്റ്റാഗ്രാമിലെ 'ആഡ് യുവേഴ്സ്' സ്റ്റിക്കറുകള്‍ക്ക് സമാനമായ ഫീച്ചര്‍ ഇനിമുതല്‍ വാട്‌സ്ആപ്പിലും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏത് ഫോട്ടോയും ഒരു സ്റ്റിക്കറാക്കി മാറ്റാനും, അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റിന് അനുയോജ്യമായ രീതിയില്‍ വലുപ്പം, ആകൃതി, സ്ഥാനം എന്നിവ ക്രമീകരിക്കാനുമുള്ള ഫീച്ചറും ഇനി വാട്‌സ്ആപ്പില്‍ ലഭിക്കും.

ഈ ഫീച്ചറുകള്‍ക്ക് പുറമേ ആപ്പില്‍ ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ അപ്ഡേറ്റുകള്‍ ഉപയോക്താക്കള്‍ക്കായി അടുത്ത മാസത്തനുള്ളില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: whatsapp status news updates

dot image
To advertise here,contact us
dot image