ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും ഗൂഗിള്‍മാപ്പ് ഉപയോഗിക്കാം; ഈ മാര്‍ഗങ്ങളിലൂടെ

ഇന്റര്‍നെറ്റ് കണക്ഷന്‍ പോയാലും യാത്രയിലുടനീളം തടസ്സമില്ലാതെ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാനാകും

dot image

യാത്ര പോകുന്നവര്‍ക്ക് ഗൂഗിള്‍മാപ്പ് വഴി കണ്ടെത്തുന്നതിനുള്ള പ്രധാന ഉപകരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമാകുമ്പോള്‍ യാത്രയ്ക്കിടയിലാണെങ്കില്‍ അത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ ഓഫ്‌ലൈനായിരിക്കുമ്പോഴും മാപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ സംവിധാനം ഗൂഗിള്‍ മാപ്പ് വാഗ്ധാനം ചെയ്യുന്നുണ്ട്.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്പ് എങ്ങനെ ഉപയോഗിക്കാം

  • 1: ആന്‍ഡ്രോയിഡിലും iOS-ലും ഒരു ഓഫ്ലൈന്‍ ഫീച്ചര്‍ ഗൂഗിള്‍ മാപ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉപയോഗിക്കാന്‍ ആദ്യം നിങ്ങളുടെ ഡിവൈസില്‍ ഗൂഗിള്‍ മാപ്പിന്റെ ആപ്പ് തുറക്കുക.
  • 2: ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്‍കോഗ്‌നിറ്റോ മോഡ് ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കുക.
  • 3: സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്യുക.
  • 4: മെനുവില്‍ നിന്ന് 'ഓഫ്ലൈന്‍ മാപ്പുകള്‍' തിരഞ്ഞെടുക്കുക, തുടര്‍ന്ന് 'നിങ്ങളുടെ സ്വന്തം മാപ്പ് തിരഞ്ഞെടുക്കുക'.
  • 5: ഇപ്പോള്‍ നീല നിറത്തിലുള്ള ഒരു ബോക്‌സുള്ള മാപ്പ് ദൃശ്യമാകും. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏരിയയ്ക്ക് അനുയോജ്യമായ രീതിയില്‍ മാപ്പ് ക്രമീകരിക്കുക. അല്ലെങ്കില്‍ സൂം ചെയ്യുക.
  • 6: ഏരിയ സജ്ജീകരിച്ചുകഴിഞ്ഞാല്‍, സ്‌ക്രീനിന്റെ താഴെയുള്ള ഡൗണ്‍ലോഡ് ബട്ടണില്‍ ടാപ്പ് ചെയ്യുക.
  • 7: നിങ്ങളുടെ ഡൗണ്‍ലോഡ് ചെയ്ത മാപ്പ് ആപ്പിലെ ഓഫ്ലൈന്‍ മാപ്പ് ലഭ്യമാകും. ഈ ലമയത്ത് ഓണ്‍ലൈനില്‍ ചെയ്യുന്നതുപോലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഇത് ആക്സസ് ചെയ്യാന്‍ കഴിയും.

Content Highlights:You can use Google Maps even without an internet connection through these methods.





                        
                        
                        
                        dot image
                        
                        
To advertise here,contact us
dot image