വാട്‌സ്ആപ്പില്‍ നിന്നും അവധിയെടുത്താലോ? പുതിയ അപ്‌ഡേറ്റുമായി മെറ്റ

ഇന്‍സ്റ്റഗ്രാമും, ഫേസ്ബുക്കുമെല്ലാം ലോഗ്ഔട്ട് ചെയ്യുന്നത് പോലെ വാട്‌സ്ആപ്പും ലോഗ്ഔട്ട് ചെയ്ത് ഉപയോഗിക്കാം

dot image

എപ്പോഴും ഓഫീസില്‍ നിന്നും, കോളേജില്‍ നിന്നെല്ലാമല്ലേ അവധിയെടുക്കുന്നത്. ഇത്തവണ വ്യത്യസ്തമായി വാട്‌സ്ആപ്പില്‍ നിന്ന് അവധിയെടുത്താലോ? അതെ പുതിയ ലോഗ്ഔട്ട് ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഇനി നിങ്ങള്‍ക്ക് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യാതെയും, നഷ്ടപ്പെടാതെയും, വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെയും അവധിയെടുക്കാന്‍ കഴിയും. ഇന്‍സ്റ്റഗ്രാമും, ഫേസ്ബുക്കുമെല്ലാം ലോഗ്ഔട്ട് ചെയ്യുന്നത് പോലെ വാട്‌സ്ആപ്പും ലോഗ്ഔട്ട് ചെയ്ത് ഉപയോഗിക്കുന്നതിന് എല്ലാവര്‍ക്കും ഉടന്‍ കഴിയുമെന്നാണ് റിപ്പോർ‌ട്ടുകൾ വ്യക്തമാക്കുന്നത്.


കുറച്ച് കാലത്തേക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാധാരണയായി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് പതിവ്. ഇത് ഡേറ്റ ചാറ്റും നഷ്ടപ്പെടാന്‍ കാരണമാകാറുണ്ട്. എന്നാല്‍ ഡേറ്റ നഷ്ടപ്പെടാതെ തന്നെ വാട്‌സ്ആപ്പില്‍ നിന്ന് ലോഗ്ഔട്ട് ചെയ്യാമെന്നത് ഇടവേള എടുക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്നതാണ്.


എന്നാല്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഇത് ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ആഭ്യന്തര ഘട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. വാട്സ്ആപ്പിൽ നിന്ന് ലോ​ഗ്ഔട്ട് ചെയ്യുമ്പോൾ രണ്ട് ഓപ്ഷനുകളാണ് നിലവിലുള്ളത്. 'ഡേറ്റ ഇല്ലാതാക്കുക', 'എല്ലാ ഡേറ്റയും നിലനിര്‍ത്തുക'. ലോഗ്ഔട്ട് ചെയ്യുമ്പോള്‍ ഇതില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍ അനുസരിച്ചായിരിക്കും പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചാറ്റ്‌ബോക്‌സ്.

സ്ക്രീന്‍ടൈം കുറയ്ക്കുന്നതിനും പുറംലോകവുമായി ബന്ധമില്ലാതെ ഒതുങ്ങിക്കൂടാന്‍ താല്പര്യം തോന്നുമ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുന്നവര്‍ ഇതുവരെ വാട്സ് ആപ്പ് എന്തുചെയ്യും എന്ന ആശങ്കയിലായിരുന്നു.
ഇപ്പോള്‍ ആ ആശങ്കയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്.


ലോഗ്ഔട്ട് ഫീച്ചര്‍ എപ്പോള്‍ ആളുകള്‍ക്ക് ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് ആന്‍ഡ്രോയിഡിന് മാത്രമാണോ, അതോ ഐ ഫോണിനും ബാധകമാണോ എന്നും വ്യക്തമല്ല. ഐഫോണിന് ഫീച്ചര്‍ ലഭ്യമായാല്‍ തന്നെ ആന്‍ഡ്രോയിഡില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഈ അപ്‌ഡേഷന്‍ ആദ്യമായി കാണാന്‍ കഴിഞ്ഞത്. ആപ്പ് സെറ്റിങ്‌സില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്റെ അടുത്തായി ലോഗ്ഔട്ട് ഓപ്ഷന്‍ വരുമെന്നാണ് സൂചന.

Content Highlight; WhatsApp to Introduce Logout Option Without Losing Data

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us