
വാട്സ്ആപ്പിലേക്ക് ഒടിപി ചോദിച്ചും ലിങ്കുകള്‍ അയച്ചും തട്ടിപ്പ് നടത്തുന്ന വിരുതന്മാരുണ്ട്. അവരുടെ വലയില്‍ കുടുങ്ങുന്നവരുമുണ്ട്. എന്നാല്‍ ആ തട്ടിപ്പ് രീതികളെല്ലാം മാറി. പകരം പുതിയൊരു മാര്‍ഗ്ഗത്തിലൂടെയാണ് ഇന്ന് ആളുകളെ പറ്റിക്കുന്നത്.
വാട്സ്ആപ്പില്‍ അയക്കുന്ന ചിത്രങ്ങളാണ് ഇവിടെ ചതിയൊരുക്കുന്നത്. ഇത്തരത്തില്‍ മധ്യപ്രദേശിലെ ജബല്‍പൂരില്‍ അടുത്തിടെ വാട്സ്ആപ്പ് തട്ടിപ്പ് നടക്കുകയുണ്ടായി.
ഒരു ഉപഭോക്താവിന് നഷ്ടമായത് 2 ലക്ഷം രൂപയാണ്. വാട്ട്‌സ്ആപ്പില്‍ വന്ന ഒരു ഇമേജ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് ഇയാള്‍ തട്ടിപ്പിന് ഇരയായത്. ആശയവിനിമയ രംഗത്ത് മുമ്പ് ഉപയോഗിച്ചിരുന്ന സ്‌റ്റെനോഗ്രഫി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടക്കുന്നത്. ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിനൊപ്പം സോഫ്റ്റ് വെയര്‍ ഫോണില്‍ നുഴഞ്ഞുകയറുകയും ഫോണില്‍ നിന്ന് സ്വകാര്യ പാസ് വേഡുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തി അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുകയും ചെയ്യും. അക്കൗണ്ട് ഉടമയ്ക്ക് ഒരു സൂചന പോലും ലഭിക്കുകയുമില്ല.
എങ്ങനെ ഇതില്‍നിന്ന് രക്ഷപ്പെടാം
ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിന് വിദഗ്ധര്‍ നല്‍കുന്ന മറുപടി ഫോണിലെ സോഫ്റ്റ് വെയര്‍ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുക, വിശ്വാസയോഗ്യമായ ആന്റി വൈറസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക എന്നിവയാണ്. വാട്ട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേഷനുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, ഉപദ്രവകാരിയായ സോഫ്റ്റ്വെയറുകളെ കണ്ടെത്താന്‍ ഇത് സഹായിക്കും.
Content Highlights :A new method of WhatsApp fraud has resulted in the user losing Rs 2 lakh. The fraud is committed using images sent on WhatsApp