

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ബംഗ്ലാദേശിന് ഞെട്ടിക്കുന്ന പരാജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന്റെ പോരാട്ടം 19.4 ഓവറിൽ 149 റൺസിൽ അവസാനിച്ചു.
അപ്രതീക്ഷിത ട്വിസ്റ്റോടെയാണ് ബംഗ്ലാദേശിന്റെ ഇന്നിങ്സ് അവസാനിച്ചത്. അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കെ 20 റൺസായിരുന്നു ബംഗ്ലദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ അവസാന ഓവറിലെ ആദ്യത്തെ മൂന്ന് പന്തിൽ ഒരു എക്സ്ട്രാസ് ഉൾപ്പെടെ മൂന്നു റൺസ് മാത്രമാണ് മുസ്തഫിസുർ റഹ്മാന്റെ ബാറ്റിൽ നിന്ന് പിറന്നത്.
When you think you've won but life pulls an UNO reverse ◀️#BANvWI pic.twitter.com/neEUjd6bcZ
— FanCode (@FanCode) October 27, 2025
ഇതോടെ ബംഗ്ലാദേശിന് വിജയിക്കാൻ മൂന്ന് പന്തിൽ 17 റൺസായി. നാലാം പന്ത് ടസ്കിൻ അഹമ്മദായിരുന്നു നേരിട്ടത്. മിഡ് വിക്കറ്റിന് മുകളിലൂടെ ടസ്കിൻ സിക്സർ പായിച്ചെങ്കിലും താരത്തിന്റെ കാല് സ്റ്റംപിൽ തട്ടി. ബെയ്ൽസ് ഇളകിയതോടെ അംപയർ ഔട്ട് വിളിക്കുകയും ചെയ്തു. ഇതോടെ ബംഗ്ലാദേശിന് 16 റൺസിന്റെ പരാജയം വഴങ്ങേണ്ടിവരികയും ചെയ്തു.
Content Highlights: Bangladesh Star Smashes Huge Six, But Given Out By Umpire In Huge Twist, Video