കോട്ടയം പള്ളിക്കത്തോട് സ്‌കൂളിന് നേരെ ആക്രമണം; ജനല്‍ചില്ലുകളും വാതിലുകളും തകര്‍ത്തു

ശബ്ദം കേട്ട് അയല്‍വാസികള്‍ നോക്കുമ്പോഴാണ് സ്‌കൂളില്‍ അതിക്രമം നടന്നതായി കാണുന്നത്

കോട്ടയം പള്ളിക്കത്തോട് സ്‌കൂളിന് നേരെ ആക്രമണം; ജനല്‍ചില്ലുകളും വാതിലുകളും തകര്‍ത്തു
dot image

കോട്ടയം: കോട്ടയം പള്ളിക്കത്തോട് സ്‌കൂളിന് നേരെ ആക്രമണം. ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടയത്. സ്‌കൂളിന്റെ ജനലും വാതിലും തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. രാത്രി 10 മണിയോടുകൂടിയാണ് സ്‌കൂള്‍ അധികൃതര്‍ വിവരം അറിയുന്നത്.

ശബ്ദം കേട്ട് അയല്‍വാസികള്‍ നോക്കുമ്പോഴാണ് സ്‌കൂളില്‍ അതിക്രമം നടന്നതായി കാണുന്നത്. അയല്‍വാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ക്ലാസ് റൂമിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ചെടിച്ചട്ടിയും ബാത്ത്‌റൂമിന്റെ വാതിലും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ അടിയന്തര പിടിഎ യോഗം ചേരുകയും പള്ളിക്കത്തോട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിരലടയാള വിദഗ്ധരെ എത്തിച്ച് പരിശോധന നടത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Attack on Pallikkathodu School in Kottayam

dot image
To advertise here,contact us
dot image