ഇന്ത്യക്കാർക്ക് ഫ്രീ! ചാറ്റ്ജിപിടി ഗോയ്ക്ക് ഒരു വര്‍ഷത്തേക്ക് നയാപൈസ കൊടുക്കണ്ട; പ്രഖ്യാപനവുമായി കമ്പനി

ചാറ്റ്ജിപിടിയുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റ് ആണ് ഇന്ത്യ

ഇന്ത്യക്കാർക്ക് ഫ്രീ! ചാറ്റ്ജിപിടി ഗോയ്ക്ക് ഒരു വര്‍ഷത്തേക്ക് നയാപൈസ കൊടുക്കണ്ട; പ്രഖ്യാപനവുമായി കമ്പനി
dot image

എഐ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്തിനും ഏതിനും എഐയുടെ സഹായമില്ലാതെ നമുക്ക് കഴിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ഏറെക്കുറെ എത്തിയിട്ടുണ്ട്. പ്രൊജക്ടുകൾ, ഓഫീസ് ജോലികൾ തുടങ്ങി എല്ലാ കാര്യങ്ങൾക്കും എഐ ഇപ്പോൾ ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഇതിനായി നിരവധി ആപ്ലിക്കേഷനുകളും നിലവിലുണ്ട്. അവയിലൊന്നാണ് ചാറ്റ്ജിപിടി. ചാറ്റ്ജിപിടിയെ സംബന്ധിച്ച് ഒരു പുതിയ വാർത്ത പുറത്തുവന്നിരിക്കുകയാണ്.

ചാറ്റ്ജിപിടിയുടെതന്നെ സബ്‌സ്‌ക്രിപ്‌ഷൻ ഉള്ള വേർഷനാണ് ചാറ്റ്ജിപിടി ഗോ. കൂടുതൽ മികച്ച ഫീച്ചറുകളും, ടൂളുകളും ഉള്ളവയാണിത്. എല്ലാ തരത്തിലും ആളുകൾക്ക് ഉപകാരപ്പെടുന്ന ചാറ്റ്ജിപിടി ഗോ നവംബർ നാല് മുതൽ ഒരു വർഷത്തേക്ക് ഇന്ത്യക്കാർക്ക് സൗജന്യമായി ഉപയോഗിക്കാം എന്നതാണ് ആ സന്തോഷവാർത്ത. ഓപ്പൺഎഐയുടെ ആദ്യത്തെ ഡെവ്ഡെ എക്സ്ചേഞ്ച് ഇവന്‍റ് നടക്കുന്ന അന്നുതന്നെ സൗജന്യ ഓഫർ നിലവിൽ വരും.

ചാറ്റ്ജിപിടി ഗോയെ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തതിന് സമ്മാനമായാണ് ഈ ഓഫർ എന്നാണ് കമ്പനി പറയുന്നത്. ഓഗസ്റ്റിൽ ചാറ്റ്ജിപിടി ഗോ ലോഞ്ച് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് അവ ഉപയോഗിച്ചുതുടങ്ങിയത്. ചാറ്റ്ജിപിടിയുടെ, ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റ് ആണ് ഇന്ത്യ. ലോഞ്ച് ചെയ്ത് ഒരു മാസത്തിനകം സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുതിച്ചുയരുകയായിരുന്നു. കൂടുതൽ ആളുകൾക്ക് ഉപയോഗപ്രദമാകാനും കൂടുതൽ പേരിലേക്ക് ചാറ്റ്ജിപിടി ഗോ എത്താനുമാണ് ഇത്തരത്തിൽ സൗജന്യമായി നൽകുന്നത് എന്നാണ് ചാറ്റ്ജിപിടിയുടെ വൈസ് പ്രസിഡന്റായ നിക്ക് ടുർലേ പറയുന്നത്.

കമ്പനി പറഞ്ഞിരിക്കുന്ന സമയത്ത് ചാറ്റ്ജിപിടിയിൽ സൈൻ ഇൻ ചെയ്തവർക്ക് ഈ ഓഫർ ലഭിക്കും. നിലവിലെ ചാറ്റ്ജിപിടി ഗോ സബ്സ്ക്രൈബർമാർക്കും സൗജന്യമുണ്ടാകും. കൂടുതൽ വിവരങ്ങൾ ഓപ്പൺ എഐ വരും ദിവസങ്ങളിൽ പുറത്തുവിടും.

Content Highlights: indians will get chatgpt go free for one year

dot image
To advertise here,contact us
dot image