

ഒമാനില്‍ സൊഹാര്‍ - ഫലജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കലാ സാംസ്‌കാരിക കൂട്ടായ്മയായ ജ്വാല ഫലജ് രക്തദാന കാമ്പ് സംഘടിപ്പിക്കുന്നു. ഫലജിലെ ബദര്‍ അല്‍ സമ പൊളി ക്ലിനിക്കുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ ഫലജ് ബദര്‍ അല്‍ സമയിലാണ് രക്തദാന കാമ്പ് സംഘടിപ്പിക്കുന്നത്.
രക്തദാന ക്യാമ്പില്‍ നൂറിലേറെ പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുളള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്തദാന കാമ്പിന്റെ ഭാഗമായി അടുത്ത മാസം കുടുംബ സംഗമവും വടം വലി മത്സരവും സംഘടിപ്പിക്കുമെന്നുമെന്നും സംഘാടകര്‍ അറിയിച്ചു.
Content Highlights: Jwala Falaj Association with blood donation camp in Oman