ക്ഷേത്രത്തിനകത്ത് വെച്ച് 'തല' എന്ന് വിളിച്ചു, ആരാധകർക്ക് താക്കീത് നൽകി അജിത് കുമാർ; വൈറലായി വീഡിയോ

ആരാധകർ സെൽഫികൾക്കായി അദ്ദേഹത്തെ സമീപിച്ചെങ്കിലും അദ്ദേഹം ആദ്യം വിസമ്മതിച്ചു

ക്ഷേത്രത്തിനകത്ത് വെച്ച് 'തല' എന്ന് വിളിച്ചു, ആരാധകർക്ക് താക്കീത് നൽകി അജിത് കുമാർ; വൈറലായി വീഡിയോ
dot image

തമിഴ് സൂപ്പർതാരം അജിത് കുമാർ കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ അകത്തുനിന്നുള്ള നടന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ തന്നെ വൈറലാണ്. തന്നെ 'തല' എന്ന് വിളിച്ചവരോട് അങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന അജിത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ക്ഷേത്രത്തിൽ ഒത്തുകൂടിയ ഭക്തർ അദ്ദേഹത്തെ കണ്ട് അമ്പരക്കുകയും 'തല' എന്ന് ആർത്തുവിളിക്കുകയും ചെയ്തു. ക്ഷേത്രപരിസരമായതിനാൽ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംഗ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്. ആരാധകർ സെൽഫികൾക്കായി അദ്ദേഹത്തെ സമീപിച്ചെങ്കിലും അദ്ദേഹം ആദ്യം വിസമ്മതിച്ചു. എന്നാൽ കാഴ്ചപരിമിതിയും കേൾവി പരിമിതിയുമുള്ള ഒരു ആരാധകനൊപ്പം ചിത്രങ്ങൾക്കായി നിന്നുകൊടുക്കാനും അജിത് മടികാണിച്ചില്ല. അജിത്തിന്റെ ഈ പ്രവർത്തിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്.

പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള പ്രശസ്തമായാ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അജിത് കുമാർ കുടുംബസമേതം തൊഴാൻ എത്തിയപ്പോഴുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. നടന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിത്. നടന്റെ ലൂക്കും, അദ്ദേഹത്തിന്റെ ടാറ്റൂവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. സിംപിൾ ആയി മുണ്ടും, മേൽമുണ്ടും ധരിച്ചാണ് അജിത് അമ്പലത്തിൽ എത്തിയത്. നടന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി വലിയൊരു ടാറ്റൂവും ചെയ്തിരിക്കുന്നത് കാണാം. പരദേവതയായ ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് പച്ച കുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.

Content Highlights: Ajith stops fans from calling him thala

dot image
To advertise here,contact us
dot image