

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യുവജന വാരത്തിനോടനുബന്ധിച്ചു ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 22 ബുധനാഴ്ച വൈകിട്ട് 7:30 നു യുവജന കൺവെൻഷൻ നടത്തി. കൺവെൻഷനിൽ യുവജന സഖ്യം പ്രസിഡന്റ് അനീഷ് സാമൂവൽ ജോൺ കാശീശാ അധ്യക്ഷ പദവി അലങ്കരിച്ചു. ഫാ. ഫ്രാൻസിസ് ജോസഫ് പടവുപുരക്കൽ ഒ എഫ് എം കപ്പുച്ചിൻ മുഖ്യ പ്രസംഗികൻ ആയിരുന്നു. യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബേത്ത് വന്നു കൂടിയ ഏവർക്കും സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എബിൻ മാത്യു ഉമ്മൻ ഏവർക്കും നന്ദി അറിയിച്ചു.
യുവജന ദിനമായി ഒക്ടോബർ 24 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് എം സി ജോഷുവ കശീശയുടെ മുഖ്യ കർമികത്വത്തിലും അനീഷ് സാമൂവൽ ജോൺ കശീശയുടെ സഹ കർമികത്വത്തിലും വിശുദ്ധ കുർബാനയിൽ നടത്തപ്പെട്ടു. വിശുദ്ധ കുർബാന ശ്രുശൂഷയിൽ യുവജന സഖ്യാ അംഗങ്ങൾ അസ്സിസ്റ്റ് ചെയ്തു സഹായിച്ചു.
തുടർന്ന് യുവജന സഖ്യ ശാഖ യോഗം എം സി ജോഷുവ കശീശയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ശാഖായോഗത്തിൽ ബഹ്‌റൈൻ സെന്റ് പോൾസ് ഇടവകയിലെ അധ്യാപകരെയും നിലവിലെ സൺഡേസ്കൂൾ അധ്യാപകരെയും ആദരിച്ചു. യോഗത്തിൽ വന്നു കുടിയവർക്ക് യുവജന സഖ്യം വൈസ് പ്രസിഡന്റ് എബിൻ മാത്യു ഉമ്മൻ സ്വാഗതം ആശംസിച്ചു. തങ്ങളുടെ അധ്യാപന ജീവിത അനുഭവങ്ങൾ ജോയിയമ്മ കുരുവിളയും സൺഡേ സ്കൂൾ അധ്യാപന അനുഭവം മറിയാമ്മ തോമസും പങ്കുവെച്ചു. തുടർന്ന് വന്നു കൂടിയ ഏവർക്കും യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബേത്ത് നന്ദി അറിയിച്ചു.
Content Highlights: St. Paul's Marthoma Youth Alliance honored teachers on the occasion of Youth Week.