പ്രവാസികള്‍ക്ക് ആശ്വാസം; അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ നടത്താം

12 വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും ഇനി സാധിക്കും

പ്രവാസികള്‍ക്ക് ആശ്വാസം; അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ നടത്താം
dot image

ന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ തന്നെ UPI പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്ന സേവനവുമായി വാട്‌സ്ആപ്പ്. ഈ അപ്‌ഡേഷനിലൂടെ പ്രാദേശിക ഇന്ത്യന്‍ സിം കാര്‍ഡിന്റെ ആവശ്യകത ഇല്ലാതാക്കുകയും NRE അല്ലെങ്കില്‍ NRO ബാങ്ക് അക്കൗണ്ടുകള്‍ വഴി പേയ്‌മെന്റ് നടത്താന്‍ സാധിക്കും. ഇതിലൂടെ വിദേശ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ പേടിഎം ആപ്പ് ഉപയോഗിച്ച് പണം അയയ്ക്കാനും ക്യുആര്‍ കോഡുകള്‍ വഴി വ്യാപാരികള്‍ക്ക് പണം നല്‍കാനും കറന്‍സി കണ്‍വേര്‍ഷനുകളോ അന്താരാഷ്ട്ര പേയ്മെന്റ് ഗേറ്റ്വേകളോ ഇല്ലാതെ ഇന്ത്യന്‍ പ്ലാറ്റ്ഫോമുകളില്‍ ഷോപ്പിംഗ് നടത്താനും കഴിയും.

സിംഗപ്പൂര്‍, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാന്‍, ഖത്തര്‍, യുഎസ്എ, സൗദി അറേബ്യ, യുഎഇ, യുകെ, ഫ്രാന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുന്ന ഈ സേവനത്തിന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് അധികാരം നല്‍കുന്നത്. നിലവില്‍ ബീറ്റ പരിശോധനയിലായതിനാല്‍ വരും ദിവസങ്ങളില്‍ അര്‍ഹരായ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകും.

ഈ സേവനം ഉപയോഗിക്കുന്നതിന് പ്രവാസികള്‍ പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിന്നീട് ഉപയോക്താക്കള്‍ അവരുടെ അന്താരാഷ്ട്ര നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ശേഷം എസ്എംഎസ് വഴി വെരിഫൈ ചെയ്യണം. പിന്നീട് അവരുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യണം.

Content Highlights: Paytm enables UPI payments for NRIs using international mobile numbers

dot image
To advertise here,contact us
dot image