ആയിരം കോടി ഡൗൺലോഡുകൾ, പ്ലേ സ്റ്റോറിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തത് ഈ കീബോർഡ്

2013-ൽ ഗൂഗിൾ കീബോർഡ് എന്ന പേരിൽ പുറത്തിറങ്ങിയ ആപ്പ് പിന്നീട് ജി ബോർഡ് എന്ന് പേരുമാറ്റുകയായിരുന്നു

ആയിരം കോടി ഡൗൺലോഡുകൾ, പ്ലേ സ്റ്റോറിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തത് ഈ കീബോർഡ്
dot image

ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളിൽ ഒന്നായി ഗൂഗിളിന്റെ കീബോർഡ് ആയ ജിബോർഡ്. 10 ബില്ല്യൺ ഡൗൺലോഡുകളാണ് പ്ലേസ്റ്റോറിൽ ജിബോർഡിന് ഉണ്ടായത്. ലോക ജനസംഖ്യയെക്കാൾ കൂടുതലാണിത്. വോയിസ് ടൈപ്പിങ്, ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന വിവർത്തനം, സ്മാർട്ട് മെയിൽബോക്‌സ്, OCR ടെക്സ്റ്റ് സ്‌കാനിംഗ്, എന്നിവ ജിബോർഡിന്റെ പ്രത്യേകതകളാണ്.

ഇതിന് പുറമെ നിരവധി ഇമോജികളും സ്റ്റിക്കറുകളും കീബോർഡിൽ ലഭിക്കും. 2013-ൽ ഗൂഗിൾ കീബോർഡ് എന്ന പേരിൽ പുറത്തിറങ്ങിയ ആപ്പ് പിന്നീട് ജി ബോർഡ് എന്ന് പേരുമാറ്റുകയായിരുന്നു. 2016-ലാണ് ജിബോർഡ് എന്ന് ഗൂഗിളിന്റെ ഈ കീബോർഡ് പേര് മാറ്റിയത്.

ജിബോർഡിന്റെ പുതിയ അപ്‌ഡേറ്റിൽ വോയിസ് അസിസ്റ്റന്റിനൊപ്പം വോയ്‌സ് ടെക്സ്റ്റുമുണ്ട്. ഇതിന് പുറമെ അക്ഷരതെറ്റുകൾ ചൂണ്ടിക്കാണിക്കുകയും പകരം വാക്കുകൾ നിർദ്ദേശിക്കാനും ജിബോർഡിന് സാധിക്കും. ഇതിന് പുറമെ അൺഡു, റീഡു ബട്ടണുകളും ആപ്പിൽ വരാനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഗൂഗിൾ പിക്‌സൽ ഫോൺ ഉപഭോക്താക്കൾക്ക് അക ജനറേറ്റഡ് സ്റ്റിക്കറുകൾ സൃഷ്ടിക്കാനുള്ള അവസരവും ആപ്പ് നൽകുന്നുണ്ട്. കീബോർഡിലെ മൈ പ്രോജക്റ്റ്‌സ് ലൈബ്രറിയിലോ ജിബോർഡിലെ പുതിയ സ്റ്റിക്കറുകൾ ടാബിലോ അവ സൃഷ്ടിക്കാൻ കഴിയും.

നിലവിൽ ഗൂഗിളിന്റെ തന്നെ യൂട്യൂബ്, ഗൂഗിൾ മാപ്പ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ പ്ലേ സർവീസ് എന്നിവയ്ക്കാണ് 10 ബില്ല്യൺ ഡൗൺലോഡുകൾ ഉള്ളത്.

Content Highlights: Gboard for Android hits 10 billion downloads on Play Store

dot image
To advertise here,contact us
dot image