ഒന്നല്ല, രണ്ടല്ല… സുനിതാ വില്യംസ് 2025നെ വരവേറ്റത് 16 തവണ; ബഹിരാകാശത്ത് നിന്നൊരു ന്യൂ ഇയര്‍ ആഘോഷം

ന്യൂ ഇയര്‍ ദിനത്തില്‍ 16 തവണയാണ് സുനിതയടക്കമുള്ള ഏഴ് ബഹിരാകാശ യാത്രികര്‍ സൂര്യോദയവും അസ്തമയവും കണ്ടത്.

ഒന്നല്ല, രണ്ടല്ല… സുനിതാ വില്യംസ് 2025നെ വരവേറ്റത് 16 തവണ; ബഹിരാകാശത്ത് നിന്നൊരു ന്യൂ ഇയര്‍ ആഘോഷം
dot image

ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസ് പുതുവർഷം ആഘോഷിച്ചത് 16 തവണ. ന്യൂ ഇയര്‍ ദിനത്തില്‍ 16 തവണയാണ് സുനിതയടക്കമുള്ള ഏഴ് ബഹിരാകാശ യാത്രികര്‍ സൂര്യോദയവും അസ്തമയവും കണ്ടത്. സ്‌പേസ് സ്റ്റേഷനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. '2024 അവസാനിക്കുമ്പോള്‍ EXP 72 അംഗങ്ങള്‍ 16 സൂര്യോദയവും അസ്തമയവും കണ്ടു', എന്നാണ് സ്‌പേസ് സ്റ്റേഷന്‍ അറിയിച്ചത്. കൂടാതെ, സൂര്യാസ്തമയത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

എട്ട് ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ വര്‍ഷം ജൂണിലാണ് സുനിത ബഹിരകാശത്തെത്തുന്നത്. ബോയിങ് സ്റ്റാര്‍ലൈനര്‍ സ്‌പേസ് ക്രാഫ്റ്റിലാണ് സുനിതയും, ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ തിരിച്ചു വരാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു.

ബോയിങ് സ്റ്റാര്‍ലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍ നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്ര ഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കുകയും ചെയ്തു. നിലവില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ സുനിത തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ ബഹിരാകാശത്ത് നിന്നും ക്രിസ്മസ് ആഘോഷിക്കുന്ന സുനിതയുടെയും വില്‍മോറിന്റെയും ചിത്രം പുറത്ത് വിട്ടിരുന്നു. മാത്രവുമല്ല, ഇരുവരും ബഹിരാകാശത്ത് നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.

Content Highlights: Sunita Williams celebrated New Year in 16 times

dot image
To advertise here,contact us
dot image