100 രൂപയ്ക്കു പകരം 110 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ കൂടുതൽ ഇന്ധനം ലഭിക്കുമോ? പമ്പിലെ കണക്കുകൾ അറിയാം

പെട്രോള്‍ 100 രൂപയ്ക്ക് അടിക്കണോ 500 രൂപയ്ക്ക് അടിക്കണോ?. പെട്രോള്‍ അടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം. ഒപ്പം പെട്രോള്‍ പമ്പിലെ ചില കണക്കുകളും.

100 രൂപയ്ക്കു പകരം 110 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ കൂടുതൽ ഇന്ധനം ലഭിക്കുമോ? പമ്പിലെ കണക്കുകൾ അറിയാം
dot image

പെട്രോള്‍ പമ്പില്‍ പോകുമ്പോള്‍ 100 രൂപയ്‌ക്കോ 200 രൂപയ്‌ക്കോ ഇന്ധനം നിറയ്ക്കുന്നവരുണ്ട്. ചിലര്‍ 500 രൂപയ്‌ക്കോ അതിലധികം തുകയ്‌ക്കോ പെട്രോള്‍ അടിക്കും. എന്നാല്‍ ചെറിയ തുകകളായി പെട്രോള്‍ നിറയ്ക്കുന്നതാണോ കൂടുതല്‍ നല്ലത്? അതോ ഒരുതവണ കൂടുതല്‍ തുകയ്ക്ക് പെട്രോള്‍ നിറയ്ക്കുന്നതാണോ ലാഭകരം? ഇതിന് പിന്നിലെ കണക്കുകള്‍ അറിയാം.

ചെറിയ തുകയ്ക്ക് പെട്രോള്‍ അടിച്ചാല്‍ നഷ്ടമുണ്ടോ?

100 രൂപയ്‌ക്കോ 200 രൂപയ്‌ക്കോ പെട്രോള്‍ നിറയ്ക്കുന്നതുകൊണ്ട് മാത്രം സാമ്പത്തിക നഷ്ടമുണ്ടാകില്ല. നിങ്ങള്‍ നല്‍കിയ പണത്തിന് അനുസരിച്ചുള്ള അളവില്‍ ഇന്ധനം ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. എന്നാല്‍ വാഹനത്തില്‍ ഇന്ധനം തീരുമ്പോഴെല്ലാം പമ്പിലേക്ക് പോകേണ്ടിവന്നാല്‍ യാത്രയ്ക്കുള്ള സമയവും അധിക ഇന്ധനവും ചെലവാകാം.

fill petrol worth ₹110 instead of ₹100

500 രൂപയ്ക്ക് പെട്രോള്‍ നിറയ്ക്കുന്നതാണോ നല്ലത്?

വാഹനത്തിന്റെ ഉപയോഗവും ദിവസേന സഞ്ചരിക്കുന്ന ദൂരവും അനുസരിച്ചാണ് ഇന്ധനം നിറയ്‌ക്കേണ്ട തുക തീരുമാനിക്കേണ്ടത്. 500 രൂപയ്ക്ക് പെട്രോള്‍ നിറച്ചാല്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. ഇടയ്ക്കിടെ പമ്പിലേക്ക് പോകേണ്ടിവരുന്നതും കുറയ്ക്കാം. എന്നാല്‍ 500 രൂപയ്ക്ക് പെട്രോള്‍ നിറയ്ക്കുന്നതുകൊണ്ട് ലിറ്ററിന് വില കുറയുകയോ പ്രത്യേക സാമ്പത്തിക ലാഭം ലഭിക്കുകയോ ഇല്ല.

100 രൂപയ്ക്കു പകരം 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ കൂടുതല്‍ ഇന്ധനം ലഭിക്കുമോ?

100, 200, 500 രൂപ പോലുള്ള തുകകള്‍ക്ക് പകരം 110, 205, 519 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ തട്ടിപ്പ് ഒഴിവാക്കാമെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ തുക മാറ്റുന്നതുകൊണ്ടു മാത്രം കൃത്യമായ അളവില്‍ ഇന്ധനം ലഭിക്കുമെന്ന് ഉറപ്പില്ല. പെട്രോള്‍ പമ്പിലെ മീറ്റര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.

പെട്രോള്‍ അടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ് മീറ്റര്‍ പൂജ്യത്തിലാണെന്ന് ഉറപ്പാക്കുക

നിങ്ങള്‍ ആവശ്യപ്പെട്ട തുകയും മീറ്ററിലെ തുകയും ഒത്തുനോക്കുക

ഇന്ധനം നിറയ്ക്കുമ്പോള്‍ മീറ്റര്‍ വ്യക്തമായി കാണുന്നുണ്ടെന്ന് ഉറപ്പാക്കുക

അളവില്‍ സംശയമുണ്ടെങ്കില്‍ പമ്പ് ജീവനക്കാരനോട് വിശദീകരണം ചോദിക്കുക

ആവശ്യമെങ്കില്‍ ഔദ്യോഗികമായി അംഗീകരിച്ച അളവുപാത്രം ഉപയോഗിച്ച് പരിശോധന ആവശ്യപ്പെടാം.

fill petrol worth ₹110 instead of ₹100?

അങ്ങനെയെങ്കില്‍ ഏതായിരിക്കും നല്ലത്?

വാഹനത്തിന്റെ ആവശ്യത്തിനും യാത്രാദൂരത്തിനും അനുസരിച്ച് ഇന്ധനം നിറയ്ക്കാം. കൂടുതല്‍ തുകയുടെ പെട്രോള്‍ ഒരുമിച്ച് നിറയ്ക്കുന്നത് പമ്പിലേക്കുള്ള ആവര്‍ത്തിച്ചുള്ള യാത്ര കുറയ്ക്കാന്‍ സഹായിക്കാം. എന്നാല്‍ തുകയുടെ പേരില്‍ മാത്രം കൂടുതല്‍ ഇന്ധനമോ സാമ്പത്തിക ലാഭമോ ലഭിക്കുമെന്ന് കരുതരുത്.

Content Highlights :Should you fill petrol worth ₹100 or ₹500? Let’s look at the things to keep in mind when refueling, along with some calculations related to petrol pumps

dot image
To advertise here,contact us
dot image